ആറ്റിങ്ങല്‍: വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്ന മൂന്നുപേരെ ആറ്റിങ്ങല്‍ പൊലീസ് പിടികൂടി. ആലംകോട് മേവര്‍ക്കല്‍ മണ്ണൂര്‍ഭാഗം കാട്ടില്‍ വീട്ടില്‍ സുജി (29), ഇളമ്പ കരിക്കകംകുന്ന് സിന്ധുഭവനില്‍ സജിത് (24), ചിറയിന്‍കീഴ് മഞ്ചാടിമൂട് തിട്ടയില്‍ വീട്ടില്‍ രാജു (48) എന്നിവരാണ് പിടിയിലായത്. ആറ്റിങ്ങല്‍, ആലംകോട്, അവനവഞ്ചേരി പ്രദേശങ്ങളിലെ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കഞ്ചാവ് വില്‍പന നടത്തിയിരുന്നത് ഇവരാണെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്ടില്‍നിന്ന് കഞ്ചാവ് എത്തിച്ച് ചെറുപൊതികളാക്കി മൂന്നുപേരും മൂന്നു സ്ഥലത്ത് എത്തിയായിരുന്നു വില്‍പന. വിദ്യാലയങ്ങളിലെ കുട്ടികളെതന്നെയായിരുന്നു ഇവര്‍ ഇതിന്‍െറ ഇടനിലക്കാരാക്കിയിരുന്നത്. അതുകൊണ്ടുതന്നെ ഇവരെ ആരും സംശയിച്ചിരുന്നില്ല. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവരെ നിരീക്ഷിച്ചു വരുകയായിരുന്നു. പിടികൂടുമ്പോള്‍ ഇവരില്‍നിന്ന് 20 പൊതി കഞ്ചാവും പിടികൂടി. ആറ്റിങ്ങല്‍ സി.ഐ സുനില്‍കുമാര്‍, എസ്.ഐ എസ്. ശ്രീജിത്, ജൂനിയര്‍ എസ്.ഐ അന്‍സില്‍, സി.പി.ഒമാരായ ഉദയന്‍, ബിനു, ലിജു എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.