തിരുവനന്തപുരം: നഗരത്തിലെ പ്രധാന ജലാശയങ്ങളില്‍ ഒന്നായ കരിയല്‍ തോട് മാലിന്യവാഹിയായി തുടരുന്നു. മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ച തോട് സമീപവാസികള്‍ക്ക് സമ്മാനിക്കുന്നത് രോഗങ്ങള്‍. നഗരത്തിലെ അഞ്ചോളം വാര്‍ഡുകളിലൂടെ ഒഴുകിയിരുന്ന ജല സ്രോതസ്സ് മാലിന്യം തള്ളല്‍ കേന്ദ്രമായിട്ട് വര്‍ഷങ്ങളായി. നവീകരണത്തിന്‍െറയും സംരക്ഷണത്തിന്‍െറയും പേരില്‍ കോടികള്‍ നഷ്ടപ്പെടുത്തിയതല്ലാതെ ശാശ്വതപരിഹാരത്തിന് ആരും തയാറായില്ല. ജനജീവിതം കൂടുതല്‍ ദുരിതമായതോടെ പ്രതിഷേധവുമായി നിരവധി സംഘടനകള്‍ രംഗത്തത്തെിയിരുന്നു. തുടര്‍ന്ന് ഓപറേഷന്‍ അനന്തയുടെ പ്രഖ്യാപനം പ്രതീക്ഷയോടെയാണ് നാട്ടുകാര്‍ കണ്ടത്. വെള്ളക്കെട്ടിന് പരിഹാരമായി നടപ്പാക്കുന്ന പദ്ധതിയില്‍ തോടിന്‍െറ ശുചീകരണവും പരിഗണിക്കണമെന്ന ആവശ്യം ശക്തമാവുകയും ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍, നവീകരണം പാതിവഴിയില്‍ നിലച്ചു. തോടിന്‍െറ വീതി കൂട്ടുന്നതിനായി കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചപ്പോള്‍ പലയിടത്തും വീടുകളോട് ചേര്‍ന്ന അതിര്‍ത്തി മതിലുകള്‍ ഇല്ലാതായി. ഇതിനാല്‍ വീടുകളുടെ സുരക്ഷക്ക് ഭീഷണി നിലനില്‍ക്കുന്നതായി ആശാന്‍ നഗര്‍ റസിഡന്‍സ് പ്രസിഡന്‍റ് ആര്‍. വിജയന്‍ പറഞ്ഞു. അതിര്‍ത്തി മതില്‍ ഇല്ലാത്തതിനാല്‍ റോഡ് ഇടിഞ്ഞുതാഴ്ന്ന് അപകടസാധ്യതയുള്ളതായും പരാതിയുണ്ട്. ഒഴുക്ക് നിലച്ച് പായല്‍ മൂടിയ അവസ്ഥയിലാണ് ഇപ്പോള്‍ തോട്. കൊതുകിന്‍െറ ഉറവിടമായ ഇവിടെ മാംസാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ തള്ളുന്നുണ്ട്. അനന്തയുടെ രണ്ടാം ഘട്ടത്തിലെങ്കിലും ശാശ്വതപരിഹാരം ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.