തിരുവനന്തപുരം: പാചകവാതകം ചോര്‍ന്ന് ബേക്കറിയും മെഡിക്കല്‍ സ്റ്റോറും കത്തി. പാചകക്കാരന് പൊള്ളലേറ്റു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം. ഇടപ്പഴിഞ്ഞി എം.ആര്‍.എ ബേക്കറിയും സമീപത്തെ മെഡിക്കല്‍ സ്റ്റോറുമാണ് കത്തിയത്. ചൊവ്വാഴ്ച ഉച്ച 1.15 ഓടെയാണ് അപകടം. ബേക്കറിയിലെ പാചകത്തിനിടെയായിരുന്നു വാതകം ചോര്‍ന്ന് തീപിടിച്ചത്. സമീപത്ത് നാല് സിലിണ്ടറുകളുണ്ടായിരുന്നെങ്കിലും ഇവയിലേക്ക് തീ പടര്‍ന്നില്ല. ജീവനക്കാര്‍ ഇറങ്ങിയോടിയതിനാല്‍ രക്ഷപ്പെട്ടു. ഒരു പാചകക്കാരന് പൊള്ളലേറ്റു. ഇയാള്‍ ചികിത്സയിലാണ്. ബേക്കറിയിലെ സാധനങ്ങള്‍ മുക്കാലും കത്തിനശിച്ചു. മെഡിക്കല്‍ സ്റ്റോറില്‍ ഭാഗികമായേ തീ പടര്‍ന്നുള്ളൂ. എന്നാല്‍, മരുന്നുകള്‍ ഉപയോഗശൂന്യമായി. ചെങ്കല്‍ച്ചൂള ഫയര്‍ സ്റ്റേഷനില്‍നിന്ന് എ.ഡി.ഒ ദിലീപിന്‍െറ നേതൃത്വത്തില്‍ നാല് യൂനിറ്റ് എത്തിയാണ് ഒരു മണിക്കൂര്‍കൊണ്ട് തീയണച്ചത്. ആകെ മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയര്‍ഫോഴ്സ് അറിയിച്ചു. മുക്കാല്‍ മണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.