നെടുമങ്ങാട് നഗരസഭയില്‍ 20 വാര്‍ഡുകള്‍ വനിതക്ക്

നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭ സംവരണ വാര്‍ഡ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സ്ഥാനാര്‍ഥി മോഹികളില്‍ പലരും നിരാശരായി. നറുക്കെടുപ്പില്‍ പല വാര്‍ഡുകളും സംവരണ പട്ടികയിലായി. ആകെയുള്ള 39 വാര്‍ഡില്‍ രണ്ട് പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡ് ഉള്‍പ്പെടെ 20 വാര്‍ഡുകള്‍ വനിതാ സംവരണവും രണ്ട് വാര്‍ഡുകള്‍ പട്ടികജാതി ജനറലുമായി. പേരുമല , മണക്കോട് വാര്‍ഡുകള്‍ എസ്.സി വനിതയും , ടവര്‍, കൊടിപ്പുറം വാര്‍ഡുകള്‍ എസ്.സി ജനറലുമാണ്. ശേഷിക്കുന്ന 17 വാര്‍ഡുകളാണ് ജനറല്‍ വാര്‍ഡുകള്‍. കഴിഞ്ഞ തവണ സ്ത്രീ സംവരണമായിരുന്ന പൂവത്തൂര്‍ വീണ്ടും വനിതാ വാര്‍ഡായി തുടരും . പുങ്കുംമൂട്, ചിറയ്ക്കാണി, പരിയാരം, പേരയത്തുകോണം, കൊപ്പം, പത്താംകല്ല്, പറമുട്ടം, മാര്‍ക്കറ്റ്, ടി.എച്ച്.എസ്, കണ്ണാറംകോട്, ഇടമല, തറട്ട, മന്നൂര്‍ക്കോണം, പതിനാറാംകല്ല്, മുഖവൂര്‍, വാണ്ട, കൊല്ലങ്കാവ്, കല്ലുവരമ്പ് എന്നിവയും വനിതാ വാര്‍ഡുകളാണ്. മൂത്താംകോണം, ഇരിഞ്ചയം, കുശര്‍കോട്, ഉളിയൂര്‍, നെട്ട, നഗരികുന്ന്, കച്ചേരി, ടൗണ്‍, പുലിപ്പാറ, കൊറളിയോട്, പതിനാറാം കല്ല്, വലിയമല, പടവള്ളിക്കോണം, പറണ്ടോട്, മഞ്ച, സന്നഗര്‍, അരശുപറമ്പ് വാര്‍ഡുകളാണ് ജനറല്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.