കെ.എസ്.ആര്‍.ടി.സി ബസിന് പിന്നില്‍ സ്വകാര്യ ബസിടിച്ച് അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

കിളിമാനൂര്‍: സ്റ്റോപ്പില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന് പിന്നില്‍ സ്വകാര്യ ബസിടിച്ച് അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. നെടുപ്പറമ്പ് ഡീസില്‍ റിഞ്ചു (10), കല്ലമ്പലം കുന്നുവിളവീട്ടില്‍ അഭിഷേക് (14), തോട്ടയ്ക്കാട് സുഷാംബികയില്‍ അര്‍ജുന്‍ (അഞ്ച്), ആല്‍ത്തറമൂട് അബീന്‍ഷാന്‍ മന്‍സിലില്‍ ആസ്മിജാന്‍ (14), കണ്ണന്‍മുക്ക് സ്വദേശിനി വൈഷ്ണവി (14) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ എട്ടിന് ആറ്റിങ്ങല്‍ -കിളിമാനൂര്‍ റോഡില്‍ രാലൂര്‍ക്കാവ് ശ്രീശങ്കരവിദ്യാപീഠം കോളജ് ജങ്ഷനിലാണ് അപകടം. ആറ്റിങ്ങലില്‍നിന്ന് കിളിമാനൂരിലേക്ക് വന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ കല്ലമ്പലം - നഗരൂര്‍ കിളിമാനൂര്‍ റൂട്ടിലോടുന്ന സ്വകാര്യബസ് അമിതവേഗത്തിലത്തെി ഇടിക്കുകയായിരുന്നു. സ്വകാര്യ ബസിന്‍െറ മുന്‍വശത്തെ ഗ്ളാസ് തകര്‍ന്നു. പരിക്കേറ്റ വിദ്യാര്‍ഥികളില്‍ ആസ്മിജാനെ ചിറയിന്‍കീഴ് താലൂക്കാശുപത്രിയിലും മറ്റുള്ളവരെ കേശവപുരം കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലും പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.