തിരുവനന്തപുരം: മുട്ടത്തറ പൊന്നറ ശ്രീധര്‍ മെമ്മോറിയല്‍ സ്കൂളില്‍ തകര്‍ന്ന കെട്ടിടത്തിന്‍െറ നിര്‍മാണ സംബന്ധിയായ ഫയല്‍ രണ്ടാഴ്ചക്കുശേഷം കണ്ടത്തെി. സമയപരിധി ചൊവ്വാഴ്ച അവസാനിക്കുംമുമ്പാണ് നടപടി ഭയന്ന് ഉദ്യോഗസ്ഥര്‍ കോര്‍പറേഷന്‍െറ ഫോര്‍ട്ട് സോണല്‍ ഓഫിസില്‍നിന്ന് ഫയല്‍ കണ്ടെടുത്തത്. എന്നാല്‍, നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥരാരും നിലവില്‍ കോര്‍പറേഷനില്‍ ഇല്ലാത്തതിനാല്‍ ഫയല്‍ തദ്ദേശ സ്വയം ഭരണ ചീഫ് എന്‍ജിനീയര്‍ക്ക് കൈമാറുമെന്ന് മേയര്‍ കെ. ചന്ദ്രിക പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയാക്കി എട്ടുവര്‍ഷം പിന്നിടും മുമ്പ് സ്കൂള്‍ കെട്ടിടം തകര്‍ന്നത് ഏറെ വിവാദമുയര്‍ത്തിയിരുന്നു. എന്നാല്‍, നിര്‍മാണ സംബന്ധിയായ ഫയല്‍ കണ്ടത്തെിയിരുന്നില്ല. ഉദ്യോഗസ്ഥരെ സംരക്ഷിക്കാനായി ഫയല്‍ മറച്ചുവെന്നായിരുന്നു ആക്ഷേപം. തുടര്‍ന്നാണ് സമയപരിധി നിശ്ചയിച്ചത്. നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ച അസിസ്റ്റന്‍റ് എന്‍ജിനീയറും ചീഫ് എന്‍ജിനീയറും സര്‍വിസില്‍നിന്ന് വിരമിച്ചുവെന്ന് ഫയലില്‍നിന്ന് വ്യക്തമാകുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍, അന്ന് ഓവര്‍സിയര്‍, അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എന്നിവരുടെ ചുമതല വഹിച്ചിരുന്നവര്‍ ഇപ്പോഴും സര്‍വിസിലുണ്ടെന്നാണ് നിഗമനം. കോര്‍പറേഷന്‍ നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് ഉള്‍പ്പെടെ ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്ന ശിപാര്‍ശയോടെ തദ്ദേശ സ്വയംഭരണ ചീഫ് എന്‍ജിനീയര്‍ക്ക് ബുധനാഴ്ചതന്നെ ഫയല്‍ കൈമാറുമെന്ന് മേയര്‍ വ്യക്തമാക്കി. കഴിഞ്ഞ ഒമ്പതിനാണ് സ്കൂള്‍ കെട്ടിടം തകര്‍ന്നത്. കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്ന് കോര്‍പറേഷന്‍ നിയോഗിച്ച അന്വേഷണ സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.