കഴക്കൂട്ടം: മാല പിടിച്ചു പറി സംഘത്തെ പിടികൂടാനാകാതെ പൊലീസിസ് വിയര്‍ക്കുന്നു. ഒരാഴ്ചക്കിടെ ആറ്റിങ്ങല്‍ സബ് ഡിവഷനുകീഴില്‍ നടന്നത് പത്തിലേറെ മാല പിടിച്ചുപറികേസുകളാണ്. സമാന സ്വഭാവമുള്ള മിക്കവയും അരങ്ങേറിയത് ഇടറോഡുകളിലാണ്. പിടിച്ചുപറിസംഘം ജില്ലയുടെ വിവിധ മേഖലകളില്‍ അഴിഞ്ഞാടാന്‍ തുടങ്ങിയതോടെ ഭയം മൂലം സ്ത്രീകള്‍ക്ക് പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്. പെട്ടന്നാണ് പലയിടങ്ങളിലും സംഘം പ്രത്യക്ഷപ്പെടുന്നത്. തിരക്കില്ലാത്ത ഇടറോഡുകളിലൂടെ നടന്നും സ്കൂട്ടറുകളിലും പോകുന്ന സ്ത്രീകളെയാണ് സംഘം കണ്ണുവെക്കുന്നത്. റോഡുകളെ കുറിച്ച് വ്യക്തമായി മനസ്സിലാക്കിയ ശേഷമാണ് കവര്‍ച്ച. അവസാനം ചെങ്കോട്ടുകോണത്ത് സ്ത്രീയുടെ ഒരുപവന്‍ മാല കവര്‍ന്നതും ആസൂത്രിതമായിട്ടായിരുന്നു. പൊലിസിന്‍െറ മുന്നില്‍ യുവാക്കള്‍ അകപ്പെ ട്ടെങ്കിലും പെട്ടെന്ന് ബൈക്ക് തിരിച്ച് രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം മംഗലപുരത്തും സമാന രീതിയില്‍ മാലകവര്‍ച്ച നടന്നിരുന്നു. സ്കൂട്ടര്‍യാത്രിയകയെ ആക്രമിച്ച് അഞ്ചര പവന്‍ മാലയാണ് കവര്‍ന്നത്. മുന്‍ ദിവസങ്ങളില്‍ ചിറയിന്‍കീഴ് ആറ്റിങ്ങല്‍ വെഞ്ഞാറമൂട് പോത്തന്‍കോട് സ്റ്റേഷന്‍ പരിധികളിലായി പത്തിലേറെ മാലപിടിച്ചുപറികള്‍ നടന്നിട്ടുണ്ട്. എന്നാല്‍, അന്വേഷണം പുരോഗമിക്കുന്നുവെന്ന് പൊലിസ് പറയുന്നുവെങ്കിലും പ്രതികളിലൊരാളെപ്പോലും പിടികൂടാനായിട്ടില്ല. സംഘം ഓടിക്കുന്ന ബൈക്കുകള്‍ കവര്‍ച്ച ചെയ്യപ്പെട്ടതോ വ്യാജനമ്പറുകള്‍ പതിപ്പിച്ചതോ ആയിരിക്കുമെന്നതാണ് പോലീസിനെ കുഴക്കുന്നത്. ഒരാഴ്ച മുമ്പ് കണിയാപുരം റയില്‍വേ ഗേറ്റിന് സമീപത്തുനിന്ന് ഉപേക്ഷിച്ചനിലയില്‍ കറുത്ത നിറത്തിലുള്ള ബൈക്ക് കണ്ടത്തെിയിരുന്നു. ഇതിന്‍െറ നമ്പര്‍ ചുരണ്ടിമാറ്റി പകരം വ്യാജ നമ്പറുകല്‍ പതിച്ചതായി കണ്ടത്തെി. അന്വേഷണത്തില്‍ മാസങ്ങള്‍ക്കു മുമ്പ് ഇത് തുമ്പ സ്റ്റേഷന്‍ പരിധിയില്‍നിന്ന് കവര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു. കറുത്ത നിറമുള്ള ബൈക്കുകളാണ് സംഘം ഉപയോഗിക്കുന്നതിലേറെയും. ഇവ ലക്ഷങ്ങള്‍ വിലയുള്ളതും ശേഷി കൂടുതലുള്ള ആഡംബര ബൈക്കുകളുമാണ്.പതിനഞ്ച് മുതല്‍ ഇരുപത്തഞ്ച് വയസ്സുവരെ പ്രായമുള്ള യുവാക്കളാണ് സംഘത്തിലുള്ളതെന്ന് സൂചനയുണ്ട്. സംസ്ഥാനമാകെ കവര്‍ച്ചക്കാര്‍ക്ക് കണ്ണികളുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. പലയിടത്തും കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മോഷ്ടാക്കളുടെ സഞ്ചാരം ഇതുവരെ ഇവയിലും പതിഞ്ഞിട്ടില്ല. പാതയോരത്തെ കാമറകള്‍ പ്രവര്‍ത്തനരഹിതമായതും വിനയായിട്ടുണ്ട്. തോന്നയ്ക്കലില്‍ കഴിഞ്ഞ ദിവസം കവര്‍ച്ചനടന്നതിന് മീറ്ററുകള്‍ അകലെ കാമറയുണ്ടായിരുന്നെങ്കിലും പ്രവര്‍ത്തനരഹിതമായതിനാല്‍ തെളിവ് ലഭിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.