കഴക്കൂട്ടം: ബൈക്കിലത്തെിയ സംഘം വീട്ടമ്മയുടെ മാല കവര്‍ന്നു. പിത്തറവട്ടം ദിലീപ് ഭവനില്‍ വത്സലയുടെ മാലയാണ് കവര്‍ന്നത്. ചേങ്കോട്ടുകോണത്ത് വൈകുന്നേരം നാലരക്കാണ് സംഭവം. പശുവിന് പുല്ലറുത്ത് തലച്ചുമടായി വരവേ സമീപത്തത്തെിയ ബൈക്ക് യാത്രികര്‍ മാല പൊട്ടിച്ചുകടക്കുകയായിരുന്നു. കറുത്ത ആഡംബരബൈക്കിലാണ് സംഘം എത്തിയത്. ഹെല്‍മറ്റ് ധരിച്ചിരുന്നയാളാണ് ബൈക്കോടിച്ചിരുന്നത്. പിന്നില്‍ ഇരുന്നയാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ഇയാളാണ് മാല കവര്‍ന്നത്. സംഭവമറിഞ്ഞ് ഞാണ്ടൂര്‍ക്കോണത്തുനിന്ന് സ്വാമിയാര്‍മഠം വഴി ചേങ്കോട്ടുകോണത്തേക്ക് വരുകയായിരുന്ന പോത്തന്‍കോട് എസ്.ഐയെയും സംഘത്തെയും പിടിച്ചുപറി സംഘം കബളിപ്പിച്ച് രക്ഷപ്പെട്ടു. ചേങ്കോട്ടുകോണത്തിനു സമീപം വെച്ച് എതിര്‍ദിശയില്‍ കറുത്ത ബൈക്കില്‍ വന്നവര്‍ പൊലീസിനെ കണ്ട് വെട്ടിത്തിരിച്ച് പോകാനൊരുങ്ങി. എന്നാല്‍ ജീപ്പില്‍ നിന്ന് ഇറങ്ങിയോടി പിന്നിലിരുന്നയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും എസ്.ഐയെ ഹെല്‍മറ്റ് കൊണ്ടടിച്ച് സംഘം രക്ഷപ്പെട്ടു. തുടര്‍ന്ന് ബൈക്ക് അമിതവേഗത്തില്‍ ഓടിച്ചുപോയി. പൊലീസ് പിന്തുടര്‍ന്നെങ്കിലും കണ്ടത്തൊനായില്ല. ബൈക്കിന്‍െറ നമ്പര്‍ പരിശോധിച്ചതില്‍ വ്യാജമാണെന്ന് തെളിഞ്ഞു. മഹീന്ദ്ര വാനിന്‍േറതായിരുന്നു നമ്പര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.