മലയിന്‍കീഴ്: വാഹനപരിശോധന നടത്തുന്ന പൊലീസ് സംഘം സഞ്ചരിക്കുന്ന വാഹനത്തിന് റിയര്‍വ്യൂ മിററുകളില്ല. ബൈക്ക് യാത്രികരോട് ഹെല്‍മറ്റും വാഹനത്തിന്‍െറ രേഖകളും ഉണ്ടായിരുന്നിട്ടും ബൈക്കിനു രണ്ടു റിയര്‍വ്യൂ മിററുകള്‍ ഇല്ളെന്ന കാരണത്താല്‍ ഇവര്‍ പിഴ ഈടാക്കുന്നുമുണ്ട്. മലയിന്‍കീഴ് പാപ്പനംകോട് റോഡില്‍ പ്ളാങ്കാര ജങ്ഷനുസമീപത്തായി ചൊവ്വാഴ്ച രാവിലെ മുതല്‍ നിലയുറപ്പിച്ച പൊലീസ് സംഘം സഞ്ചരിച്ച കാറിനാണ് പിറകിലെ വാഹനങ്ങളെ കാണുന്ന കണ്ണാടി ഇല്ലാതിരുന്നത്. മലയിന്‍കീഴ് സ്വദേശിയായ യുവാവിന്‍െറ വാഹനരേഖകള്‍ പരിശോധിച്ചതില്‍ എല്ലാം കൃത്യമായിരുന്നു. ഹെല്‍മറ്റും ധരിച്ചിരുന്നു. അപ്പോഴാണ് ബൈക്കിന് ഒരു കണ്ണാടി ഇല്ളെന്നും 1000രൂപ പിഴ അടയ്ക്കണമെന്നും നിര്‍ദേശിച്ചത്. തുടര്‍ന്ന് പരിശോധനാ സംഘത്തിന്‍െറ വാഹനത്തിന് രണ്ടു മിററുകളും ഇല്ളെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ അസഭ്യവര്‍ഷവും ശകാരവുമായിരുന്നത്രേ. എന്നാല്‍ ഇതിനിടെ പെറ്റി നല്‍കി ബൈക്ക് യാത്രികന്‍ സ്ഥലം വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.