പാറശ്ശാല: അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാതെ സൂനാമി വീടുകളുടെ ഉദ്ഘാടനം ബുധനാഴ്ച നടത്താനുള്ള അധികൃതരുടെ നീക്കതില്‍ പ്രതിഷേധം വ്യാപകം. പൊഴിയൂര്‍, കൊല്ലങ്കോട് പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കായി 253 ഓളം വീടുകളാണ് പൊഴിയൂര്‍ പൊലീസ് സ്റ്റേഷന് സമീപം നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ വൈദ്യുതി, വെള്ളം, റോഡ് തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല. ഈ അപര്യാപ്തതകള്‍ നിലനില്‍ക്കുമ്പോഴാണ് ബുധനാഴ്ച ഉദ്ഘാടനം തീരുമാനിച്ചത്. താക്കോല്‍ദാനം ഇന്ന് നടക്കും. ഉദ്ഘാടനം മാറ്റണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളും വൈദികരും ജില്ലാ ഭരണകൂടത്തെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. നാലുവര്‍ഷം മുമ്പാണ് പ്രദേശത്ത് സൂനാമി വീടുകളുടെ നിര്‍മാണം ആരംഭിച്ചത്. വീടുകളുടെ വലിപ്പത്തെക്കുറിച്ച് തര്‍ക്കംമൂലം അടിസ്ഥാനം കെട്ടി മാസങ്ങള്‍ കഴിഞ്ഞാണ് നിര്‍മാണം ആരംഭിച്ചത്. ഏറ്റിറക്കമുള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കോളനിയില്‍ റീട്ടൈനിങ് വാള്‍ നിര്‍മിക്കാത്തത് വീടുകളുടെ തകര്‍ച്ചക്ക് കാരണമായേക്കും. പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പരിപാടിയില്‍ നിന്ന് ഉദ്ഘാടകനായ റെവന്യൂമന്ത്രി വിട്ടുനില്‍ക്കണമെന്നും പരാതി പരിശോധിച്ച് നടപടിയെടുക്കണമെന്നും പരുത്തിയൂര്‍ ഇടവക വികാരി ഫാ. ഫ്രെഡി സോളമന്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.