പൂവാര്‍: പഞ്ചായത്ത് വാഹനം പൊലീസ് കണ്ടെടുത്തു. തിരുവന്തപുരത്തെ ഒരു വര്‍ക്ക്ഷോപ്പില്‍നിന്നാണ് പൂവാര്‍ സി.ഐ ഷാജു, എസ്.ഐ ഷിജി എന്നിവരുടെ നേതൃത്വത്തില്‍ വാഹനം കണ്ടെടുത്തത്. വാഹനം കാണാനില്ളെന്ന് കാണിച്ച് സെക്രട്ടറി ഞായറാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ വാഹനം സ്റ്റേഷനില്‍ എത്തിച്ചു. വാഹനത്തെക്കുറിച്ചുള്ള പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്തിയിട്ട് മാത്രമേ വിട്ടുകൊടുക്കുകയുള്ളൂവെന്ന് പൂവാര്‍ എസ്.ഐ ഷിജി പറഞ്ഞു. കഴിഞ്ഞ ജൂലൈ 24നാണ് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ആന്‍േറാമര്‍സലിന്‍ വാഹനവുമായി പാലക്കാട്ട് പോയത്. എന്നാല്‍, 18വരെ വാഹനം പഞ്ചായത്തില്‍ എത്തിച്ചിരുന്നില്ല. വാഹനം അറ്റകുറ്റപ്പണിക്ക് കയറ്റിയിരിക്കുകയാണ് എന്നാണ് പ്രസിഡന്‍റ് പഞ്ചായത്തില്‍ അറിയിച്ചിരുന്നത്. എന്നാല്‍, പ്രസിഡന്‍റിന്‍െറ മറുപടിയില്‍ തൃപ്തരാകാതെ പഞ്ചായത്തിലെ മുഴുവന്‍ അംഗങ്ങളും പ്രസിഡന്‍റിനെതിരെ രംഗത്തത്തെി. തുടര്‍ന്ന് കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റി ബഹളമായി കൂടാതെ, പിരിഞ്ഞു. വാഹനം കാണാനില്ളെന്ന് പരാതിനല്‍കണമെന്ന് അംഗങ്ങള്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. ഇതിനെതുടര്‍ന്നാണ് സെക്രട്ടറി പൂവാര്‍ പൊലീസില്‍ പരാതിനല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.