തിരുവനന്തപുരം: ടെറസില്‍ നെല്‍കൃഷി ചെയ്ത് ഊണിനുള്ള അരിയുണ്ടാക്കി സ്വയം പര്യാപ്തത തെളിയിക്കുകയാണ് രവീന്ദ്രന്‍. പോങ്ങുംമൂട് പനച്ചവിള ലെയ്ന്‍ ആര്‍.എ-172 രജിഭവനില്‍ ആര്‍. രവീന്ദ്രനും കുടുംബവുമാണ് വേറിട്ട കൃഷിരീതി നഗരവാസികള്‍ക്ക് പരിചയപ്പെടുത്തുന്നത്. 2006ല്‍ 275 കിലോയുള്ള കാച്ചില്‍ വിളയിച്ച് ലിംക ബുക് ഓഫ് വേള്‍ഡ് റെക്കോഡില്‍ സ്ഥാനം പിടിച്ച ആളാണ് ആര്‍. രവീന്ദ്രന്‍. പച്ചക്കറി കൃഷിയിലൂടെയായിരുന്നു തുടക്കം. പിന്നീടാണ് നെല്ലിലേക്ക് ചുവടുമാറ്റിയത്. അതും വീടിന്‍െറ ടെറസില്‍ നെല്‍കൃഷി ചെയ്തുകൊണ്ട്. ടെറസില്‍ 150 ചട്ടികളില്‍ മണ്ണ് നിറച്ച് അടിവളമായി ചാണകമിട്ട് സ്വയം തയാര്‍ ചെയ്ത ഹൃദയാമൃതം മിശ്രിതം ഇടവളമായി പകര്‍ന്നാണ് നെല്‍കൃഷി പരിപോഷിപ്പിച്ചത്. ചാഴി ആക്രമണം നേരിടാന്‍ പ്രത്യേകം പന്തം തയാറാക്കിയും തണ്ടുതുരപ്പന്‍ ഭീഷണി മറികടക്കാന്‍ ഗോമൂത്രത്തില്‍ പഴം കഞ്ഞി വെള്ളം ചേര്‍ത്ത് പ്രത്യേകം തയാറാക്കിയ മിശ്രിതവുമാണ് ഉപയോഗിച്ചത്. ടെറസില്‍ കൃഷി കേടുപാടുകളുണ്ടാക്കാതിരിക്കാന്‍ ജി.ഐ പൈപ്പില്‍ സ്ട്രെച്ചറുണ്ടാക്കി നിര്‍ത്തി അതിന് മുകളില്‍ ഗ്രില്ലിന് സമാന വെല്‍ഡ് മെഷ് വിരിച്ചാണ് കൃഷി ചെയ്തത്. 120 ദിവസം കൊണ്ട് വിളവെടുക്കാവുന്ന കരനെല്ല് കൃഷിക്കുള്ള ഉമ, പ്രത്യാശ വിത്തുകളാണ് ഉപയോഗിച്ചത്. വിളവെടുപ്പ് മേയര്‍ അഡ്വ.കെ. ചന്ദ്രിക നിര്‍വഹിച്ചു. 40 ചട്ടികളിലെ നെല്ലുകൊണ്ട് 10 നാളുകളില്‍ ഓണമുണ്ടു. ബാക്കിയുള്ളവ വിളവെടുപ്പിന് തയാറാവുകയാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.