കല്ലറ: അവയവദാനത്തിന്‍െറ മഹത്വത്തെക്കുറിച്ച് ഒരു ഗ്രാമത്തിലെ ചെറുപ്പക്കാര്‍ നടത്തിയ പ്രവര്‍ത്തനം പ്രദേശത്തെ 200 പേരില്‍ നിന്ന് സമ്മതപത്ര സമര്‍പ്പണത്തിന് അവസരമൊരുക്കി. കല്ലറ മുണ്ടോണിക്കര പൗരസമിതി പ്രവര്‍ത്തകരായ സിന്ധുരാജ്, ഷാഹിദ്, അനില്‍കുമാര്‍, വിജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അവയവദാന ക്യാമ്പ് നടത്തിയത്. അടുത്തകാലത്ത് നടന്ന ചില ശസ്ത്രക്രിയകളുടെ വിജയത്തില്‍ പ്രചോദനമുള്‍ക്കൊണ്ട് ചെറുപ്പക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യത്തിലത്തെിയത്. അവയവദാനത്തിന്‍െറ ആവശ്യകതയെക്കുറിച്ച് ബോധവത്കരണക്ളാസ് നടത്തിയത് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മൃതസഞ്ജീവനി പ്രവര്‍ത്തകന്‍ ആര്‍.എസ്. സുരേഷ് ആണ്. അവയവദാന സമ്മതപത്ര കൈമാറ്റച്ചടങ്ങ് ഡിവൈ.എസ്.പി സുല്‍ഫിക്കര്‍ സ്വന്തം അവയവദാനപത്രം സിനിമാതാരം പ്രിയങ്കക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ഡോ. കെ.എന്‍. ശിവരാമന്‍നായര്‍ അധ്യക്ഷത വഹിച്ചു. സിനിമാതാരം പ്രിയങ്കയും പിതാവ് മുരളീധരന്‍നായരും അവയവദാന സമ്മതപത്രം ചടങ്ങില്‍ കൈമാറി. വാര്‍ഡ് അംഗം ശ്രീകണ്ഠന്‍നായര്‍ സ്വാഗതം പറഞ്ഞു. പുളിമാത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഹമ്മദ് കബീര്‍, കവി കല്ലറ അജയന്‍, കല്ലറ ഗ്രാമപഞ്ചായത്ത് അംഗം കെ. ഷീല, പുളിമാത്ത് ഗ്രാമപഞ്ചായത്ത് അംഗം സുമ എന്നിവര്‍ സംസാരിച്ചു. മൃതസഞ്ജീവനി പ്രവര്‍ത്തകന്‍ ആര്‍.എസ്. സുരേഷ് സമ്മതപത്രം ഏറ്റുവാങ്ങി. റമദാന്‍ കിറ്റ് വിതരണവും ചടങ്ങില്‍ നടന്നു. ദേവീനാഥാലയം മുണ്ടോണിക്കരയിലെ കൊച്ചുകുട്ടികള്‍ നടത്തിയ ചെണ്ടമേളവും അവയവദാനത്തെക്കുറിച്ചുള്ള വിഡിയോപ്രദര്‍ശനവും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.