അപകടവളവില്‍ പൊലീസിന്‍െറ വാഹന പരിശോധന

കിളിമാനൂര്‍: കൊടുംവളവില്‍ പതുങ്ങിനിന്ന് ആറ്റിങ്ങല്‍ പൊലീസിന്‍െറ വാഹന പരിശോധന. നഗരൂര്‍ കല്ലമ്പലം റോഡില്‍ നെയ്ത്തുശാലക്ക് സമീപമുള്ള കൊടുംവളവിലാണ് ഞായറാഴ്ച രാവിലെ 11ഓടെ ആറ്റിങ്ങല്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയുടെ നേതൃത്വത്തില്‍ ഹെല്‍മറ്റ് വേട്ട നടത്തിയത്. ട്രാഫിക് നിയമലംഘനങ്ങള്‍ തടയാനെന്ന പേരില്‍ നടത്തുന്ന വാഹന പരിശോധന റോഡിലെ വളവുകളില്‍ നടത്തരുതെന്ന ഡി.ജി.പിയുടെ നിര്‍ദേശം കാറ്റില്‍പറത്തിയാണ് പൊലീസിന്‍െറ ചെയ്തികള്‍. വാഹന പരിശോധനക്കിടെ അപകടങ്ങള്‍ പതിവായതിനത്തെുടര്‍ന്നാണ് ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കിയത്. വേഗം പരിശോധിക്കാനും ട്രാഫിക് നിയമലംഘനം കണ്ടത്തൊനും കാമറ അടക്കമുള്ള ഉപാധികള്‍ ഘടിപ്പിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ ഇന്‍റര്‍സെപ്ടര്‍ പോലുള്ള വാഹനങ്ങള്‍ പൊലീസിനുള്ളപ്പോള്‍തന്നെ ക്വോട്ട തികക്കാനെന്ന പേരില്‍ അപകടമേഖലകളില്‍ നടത്തുന്ന ഇത്തരം പരിശോധനകള്‍ അപകടങ്ങള്‍ക്കിടയാക്കും. ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ നെയ്ത്തുശാല വളവില്‍ ഉണ്ടായിട്ടുണ്ട്. എസ് ആകൃതിയിലുള്ള ഈ വളവില്‍ പൊലീസ് മധ്യഭാഗത്തായി നിലയുറപ്പിച്ച് ഇരുചക്ര വാഹനങ്ങള്‍ തടയുകയായിരുന്നു. പൊലീസിനെ കണ്ട് ഭയന്ന് ബൈക്ക് യാത്രികര്‍ വാഹനം വെട്ടിച്ച് തിരിക്കുമ്പോള്‍ പിറകെ വരുന്ന വാഹനവുമായി കൂട്ടിയിടിക്കുകയോ വളവിന് എതിര്‍ഭാഗത്തെ കുഴിയില്‍ വീഴുകയോ ചെയ്യും. ഇത്തരം പരിശോധന ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൊടും ക്രിമിനലുകളെ കൈകാര്യം ചെയ്യുന്ന രീതിയില്‍ അസഭ്യവര്‍ഷത്തോടെയാണ് വാഹനയാത്രികരെ സ്വീകരിക്കുന്നതെന്ന പരാതിയും വ്യാപകമാണ്. അപകടമേഖലകളില്‍ രാത്രികാലങ്ങളിലും ദൃശ്യം പകര്‍ത്താനുതകുന്ന തരത്തിലുള്ള കാമറകള്‍ സ്ഥാപിച്ചാല്‍ നിയമലംഘനങ്ങള്‍ കുറക്കാനാകും. പൊതുജനങ്ങളുടെ സേവകരാകേണ്ട പൊലീസ് ഇവരുടെ അന്തകനാകുന്ന രീതിയാണ് ഇപ്പോഴും തുടരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.