വെഞ്ഞാറമൂട്: അധികാരവും പണവും പ്രാദേശിക സര്‍ക്കാറുകള്‍ക്ക് കൈമാറി വികസനം ത്വരിതപ്പെടുത്താന്‍ സംസ്ഥാനസര്‍ക്കാര്‍ നടപിയെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. വെമ്പായം പഞ്ചായത്തിന്‍െറ പുതിയ ഓഫിസ് മന്ദിരം വേറ്റിനാട്ട് ഉദ്ഘാടനംചെയ്തശേഷം കന്യാകുളങ്ങരയില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി.എസ്. അധികാര വികേന്ദ്രീകരണത്തിന്‍െറ പേരില്‍ ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ എല്ലാം തീരുമാനിക്കുന്ന സ്ഥിതിയാണ്. പദ്ധതികളുടെ കടലാസുപണികള്‍ പൂര്‍ത്തിയാകുന്നതിനുതന്നെ സമയം കുറേവേണം. എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയതുപോലെ വിദഗ്ധ സമിതികളും സെമിനാറും സംഘടിപ്പിച്ച് ജനകീയ പങ്കാളിത്തത്തോടെ വികസനം നടപ്പാക്കി കാലതാമസം ഒഴിവാക്കണമെന്നും വി.എസ് പറഞ്ഞു. പാലോട് രവി എം.എല്‍.എ അധ്യക്ഷതവഹിച്ചു. വെമ്പായം പഞ്ചായത്ത് പ്രസിഡന്‍റ് ബി.എസ്. ചിത്രലേഖ, സി. ദിവാകരന്‍, എം.എസ്.രാജു, ഒ. പ്രഭാകുമാരി, പി. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.