ശംഖുംമുഖം എയര്‍ കാര്‍ഗോ കോംപ്ളക്സില്‍ ബാഗേജ് നീക്കം ഇഴയുന്നു

വലിയതുറ: ശംഖുംമുഖം എയര്‍ കാര്‍ഗോ കോംപ്ളക്സില്‍ ബാഗേജ് നീക്കം വൈകുന്നു. സമയത്തിന് ചരക്ക് ലഭിക്കാത്തതിനാല്‍ നൂറുകണക്കിന് പേരാണ് വലയുന്നത്. വിവിധ രാജ്യങ്ങളില്‍നിന്ന് അയച്ച ടണ്‍ കണക്കിന് ബാഗേജുകളാണ് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്‍റര്‍പ്രൈസസിലെ കെട്ടിടത്തില്‍ കുന്നുകൂടിക്കിടന്ന് നശിക്കുന്നത്. മക്കള്‍ക്കും ബന്ധുക്കള്‍ക്കുമുള്ള സമ്മാനങ്ങള്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ തുടങ്ങി പ്രവാസികളുടെ നിരവധി വസ്തുക്കളാണ് പരിശോധന പൂര്‍ത്തിയാകാതെ കെട്ടിക്കിടക്കുന്നത്. എന്നാല്‍, യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിനത്തെുടര്‍ന്ന് ഒരു മാസത്തിനുള്ളില്‍ മാത്രമേ ബാഗേജുകളുടെ നീക്കം പൂര്‍ണമാക്കാന്‍ കഴിയൂവെന്ന് കസ്റ്റംസ് അധികൃതര്‍ പറയുന്നു. സാധനങ്ങള്‍ ലഭിക്കുന്നില്ളെന്ന് കാട്ടി യാത്രക്കാര്‍ ബഹളം വെച്ചതോടെ ഒരു ദിവസം 40 ബാഗേജുകള്‍ പരിശോധിക്കുന്നത് 15 ആക്കിയെന്ന് കാട്ടി കസ്റ്റംസ് നോട്ടീസും നല്‍കിയിരിക്കുകയാണ്. ഉദ്യോഗസ്ഥരില്ലാത്തതും ഇലക്ട്രോണിക് സംവിധാനത്തിലെ സാങ്കേതിക പ്രശ്നവുമാണ് ഇതിന് കാരണമായി പറയുന്നത്. മൂന്ന് ഇന്‍സ്പെക്ടര്‍മാരും രണ്ട് സൂപ്രണ്ടുമാരുമാണ് പരിശോധനക്കുള്ളത്. മേല്‍നോട്ടം വഹിക്കുന്നത് കസ്റ്റംസ് അസി. കമീഷണറുമാണ്. ബാഗേജുകള്‍ വാങ്ങാന്‍ അവയത്തെിച്ച വിമാനക്കമ്പനികളാണ് യാത്രക്കാരെ വിവരമറിയിക്കുന്നത്. ഇതനുസരിച്ച് എത്തുന്നവര്‍ക്ക് ടോക്കണ്‍ ക്രമത്തിലാണ് കൈമാറുക. എന്നാല്‍ ടോക്കണ്‍ ലഭിക്കുന്ന ദിവസം വൈകീട്ടുവരെ കാത്തിരുന്നാലും ബാഗേജുകള്‍ കിട്ടില്ല. അടുത്ത ദിവസം പുതിയ ടോക്കണ്‍ എടുക്കണമെന്ന സ്ഥിതിയുമാണ്. ഓണത്തിനുമുമ്പ് പ്രവാസികള്‍ അയച്ച സാധനങ്ങളും കെട്ടിക്കിടക്കുകയാണ്. പരിശോധന കര്‍ശനമാക്കിയതും ചരക്കുനീക്കം വൈകാനിടയാക്കി. യാത്രക്കാര്‍ നിരവധിതവണ പ്രതിഷേധിച്ചെങ്കിലും കാര്യമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.