വിഴിഞ്ഞം സ്വദേശിയുടെ കൊലപാതകം: രണ്ടാംപ്രതിയുടെ ഒളിത്താവളം കണ്ടത്തെിയതായി സൂചന

വിഴിഞ്ഞം: വിഴിഞ്ഞം സ്വദേശിയെ സഹോദരന്‍െറ നേതൃത്വത്തില്‍ കൊന്ന് ചാക്കില്‍ക്കെട്ടി കടലില്‍ തള്ളിയ സംഭവത്തില്‍ രണ്ടാംപ്രതിയുടെ ഒളിത്താവളം പൊലീസ് കണ്ടത്തെിയാതായി സൂചന. വിഴിഞ്ഞം മുല്ലൂര്‍ നെല്ലിക്കുന്ന് ഇലഞ്ഞിക്കല്‍ വിളാകത്ത് രത്നസ്വാമിയുടെ മകന്‍ ഷാജി (34) കൊല്ലപ്പെട്ട കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ടാംപ്രതി കോട്ടപ്പുറം തുലവിള കോളനിയില്‍ ആരോഗ്യദാസിനെ (34) പിടികൂടാന്‍ പോയ പ്രത്യേക ഷാഡോ സംഘം അയല്‍സംസ്ഥാനത്തെ ഒളിത്താവളത്തിനു സമീപം എത്തിയെന്നാണ് സൂചന. സംഭവത്തില്‍ നേരത്തേ തന്നെ മുഖ്യപ്രതിയും കൊല്ലപ്പെട്ട ഷാജിയുടെ സഹോദരനുമായ സതീഷ്(37) അറസ്റ്റിലായിരുന്നു. സതീഷിനെ ചോദ്യം ചെയ്തതില്‍നിന്നാണ് രണ്ടാംപ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. എന്നാല്‍ രണ്ടാംപ്രതി വിദേശത്തേക്ക് കടന്നെന്നായിരുന്നു പൊലീസിന് ലഭിച്ച വിവരം. എന്നാല്‍ വിഴിഞ്ഞം സ്റ്റേഷനിലെ കമ്പ്യൂട്ടര്‍ വിദഗ്ധന്‍െറ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചു. കഴിഞ്ഞ മാസം 14ന് രാത്രിയാണ് സംഭവം. രണ്ടാംപ്രതിയെക്കൊണ്ട് ഷാജിയെ വിളിപ്പിച്ച് നേരത്തേ ബുക് ചെയ്തിരുന്ന കോവളത്തെ ഹോട്ടലില്‍ എത്തിച്ചാണ് ഇരുവരും ചേര്‍ന്ന് കൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.