വെഞ്ഞാറമൂട്: യുവാവിനെ പൊലീസ് മര്‍ദിച്ചന്നാരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. തൈക്കാട് സമന്വയ നഗറിലാണ് ഉപരോധവും തുടര്‍ന്ന് പൊലീസും നാട്ടുകാരുംതമ്മില്‍ വാക്കേറ്റവുമുണ്ടായത്. പൊലീസ്വാഹനം തടഞ്ഞിട്ട സംഭവത്തില്‍ കണ്ടാല്‍ അറിയാവുന്ന 15 പേര്‍ക്കെതിരെ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. എം.സി റോഡില്‍ തൈക്കാട് കവലയില്‍ക്കൂടി അമിതവേഗത്തില്‍ ബൈക്കില്‍ വന്ന യുവാവിനോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ അനുസരിച്ചില്ളെന്നും പിന്തുടര്‍ന്നപ്പോള്‍ സമന്വയനഗറില്‍ ബൈക്ക് നിര്‍ത്തി ഇയാള്‍ സമീപത്തെ കടയില്‍കയറുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കവേ നാട്ടുകാര്‍ തടസ്സംനിന്നു. ഇതിനിടെ ജീപ്പില്‍ ഉണ്ടായിരുന്ന മറ്റുകേസിലെ രണ്ട് പ്രതികള്‍ രക്ഷപ്പെട്ടെന്നും പൊലീസ് പറയുന്നു. എന്നാല്‍, പൊലീസിന്‍േറത് കെട്ടുകഥയാണെന്നും മുന്‍ വൈരാഗ്യത്തിന്‍െറ പേരില്‍ ഉദ്യോഗസ്ഥര്‍ അക്രമം നടത്തിയതാണെന്നും നാട്ടുകാര്‍ ആരോപിച്ചു. ഓണത്തിനു മുമ്പും സമാന സംഭവംനടന്നിരുന്നു. അന്ന് കടയിലിരുന്ന മധ്യവയസ്കനടക്കമുള്ളവരെ പൊലീസ് മര്‍ദിച്ചു. ഈ സംഭവം രാഷ്ട്രീയക്കാര്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കി. അതിന്‍െറ ദേഷ്യത്തിലാണ് വീണ്ടും അതിക്രമം കാട്ടിയതെന്നും ബൈക്ക് ഓടിച്ചുവെന്നാരോപിച്ച യുവാവ് നിരപരാധിയാണെന്നും നാട്ടുകാര്‍ പറയുന്നു. അതേസമയം, നാട്ടുകാരുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പൊലീസും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.