തിരുവനന്തപുരം: കാഴ്ചക്ക് തകരാറുള്ള വിദ്യാര്‍ഥിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി ആക്ഷേപം. യൂനിവേഴ്സിറ്റി കോളജിലെ ഒന്നാംവര്‍ഷ സുവോളജി വിദ്യാര്‍ഥി കണിയാപുരം സ്വദേശി സാജനെയാണ് (21) യൂനിയന്‍ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചതത്രെ. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. എസ്.എഫ്.ഐയുടെ ചില സമരങ്ങളില്‍ പങ്കെടുക്കാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും സാജന്‍ കൂട്ടാക്കിയിരുന്നില്ല. ശ്രീകൃഷ്ണജയന്തി ഘോഷയാത്രയില്‍ സാജന്‍ പങ്കെടുത്തത് ശ്രദ്ധയില്‍പെട്ട എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച ഉച്ചയോടെ സംഘടനയുടെ യൂനിറ്റ് പ്രവര്‍ത്തിക്കുന്ന മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി മറ്റൊരു പാര്‍ട്ടി രൂപവത്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് മര്‍ദിച്ചെന്ന് പറയപ്പെടുന്നു. വീട്ടിലത്തെിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സാജന്‍ വിവരം മാതാപിതാക്കളെ ധരിപ്പിച്ചു. തുടര്‍ന്ന് രക്ഷാകര്‍ത്താക്കള്‍ കഴക്കൂട്ടം പൊലീസില്‍ അറിയിച്ചതനുസരിച്ച് കന്‍േറാണ്‍മെന്‍റ് പൊലീസ് രാത്രിയോടെ ആശുപത്രിയിലത്തെി വിദ്യാര്‍ഥിയുടെ മൊഴിയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.