കാട്ടാക്കട: മലയോര ഗ്രാമപ്രദേശങ്ങളില്‍ വ്യാജമദ്യം നിര്‍മാണം സജീവമായി. വനമേഖലകളിലും അതിര്‍ത്തി പ്രദേശങ്ങളില്‍നിന്നും വന്‍തോതില്‍ മദ്യം നിര്‍മിച്ച് കടത്തുന്നു. നെട്ടുകാല്‍ത്തേരി പ്രദേശത്തുനിന്ന് സ്പിരിറ്റ് നേര്‍പ്പിച്ച് നിര്‍മിക്കുന്ന വ്യാജ മദ്യം ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്കാണ് എത്തിക്കുന്നത്. നെട്ടുകാല്‍ത്തേരി പ്രദേശത്ത് റബര്‍ തോട്ടങ്ങളിലാണ് സംഘം തമ്പടിക്കുന്നതത്രേ. ടാപ്പിങ് തൊഴിലാളികള്‍ മാത്രമാണ് സ്ഥിരമായി തോട്ടത്തിലത്തെുന്നത്. പലതോട്ടത്തിലും ഉടമകള്‍ വല്ലപ്പോഴുമേ എത്താറുള്ളൂ. ഇതാണ് വ്യാജമദ്യനിര്‍മാണ സംഘം മുതലെടുക്കുന്നത്. ഇതിന് പ്രദേശത്തെ ചിലരുടെ ഒത്താശയുള്ളതായും സംശയമുണ്ട്. തമിഴ്നാട്ടില്‍നിന്ന് രഹസ്യവഴികളിലൂടെ നെട്ടുകാല്‍ത്തേരി പ്രദേശത്ത് രാത്രിയില്‍ സ്പിരിറ്റ് നിറച്ച വാഹനങ്ങള്‍ വരുന്നതായി നാട്ടുകാര്‍ പല തവണ പൊലീസിന് വിവരം നല്‍കിയിട്ടുണ്ട്. വിജനമായപ്രദേശമായതിനാല്‍ സംഭരണകേന്ദ്രങ്ങള്‍ കണ്ടത്തെുക പ്രയാസമാണ്. നെയ്യാര്‍ഡാം, ആര്യനാട് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ആളൊഴിഞ്ഞ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും വ്യാജമദ്യമാഫിയ തമ്പടിക്കുന്നുണ്ട്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് സ്പിരിറ്റ് നെയ്യാര്‍ഡാം പൊലീസ് സ്റ്റേഷനു മുന്നിലുള്ള റോഡിലൂടെയാണ് രാത്രി വൈകി വാഹനങ്ങളില്‍ എത്തിക്കുന്നത്. രാത്രികാല പട്രോളിങ് ശക്തമല്ലാത്തതാണ് സ്പിരിറ്റ് മാഫിയ അതിര്‍ത്തി കേന്ദ്രങ്ങളായ നെട്ടുകാല്‍ത്തേരി പ്ളാന്‍േറഷന്‍ തെരഞ്ഞെടുക്കാന്‍ കാരണം. നെട്ടുകാല്‍ത്തേരി-മുക്കാട്ടുമല റബര്‍തോട്ടങ്ങളില്‍ വന്‍ തോതില്‍ സ്പിരിറ്റ് നിറച്ച കന്നാസുകള്‍ ഒളിപ്പിച്ചിട്ടുള്ളതായും നാട്ടുകാര്‍ പറയുന്നു. സ്പിരിറ്റ് നേര്‍പ്പിച്ച മദ്യത്തോടൊപ്പം വാറ്റ് ചാരായത്തിന്‍െറ മണം കിട്ടുന്ന ഫ്ളേവര്‍ ചേര്‍ത്താണത്രേ വില്‍പന. നെട്ടുകാല്‍ത്തേരി റബര്‍ പ്ളാന്‍േറഷനുകള്‍ക്കു സമീപമുള്ള തുറന്ന ജയില്‍ വളപ്പിലെ പ്ളാന്‍േറഷനുകളും സ്പിരിറ്റ് ലോബി കൈയടക്കിയിട്ടുണ്ടത്രേ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.