‘ദുരൂഹതയില്ല; ഒരുനോക്ക് കണ്ടാല്‍ മതി’

വലിയതുറ: വിദേശത്ത് മരിച്ച മകന്‍െറ മൃതദേഹത്തിനായുള്ള കാത്തിരിപ്പ് മാസങ്ങള്‍ നീണ്ടതോടെ മരണത്തില്‍ ദൂരുഹതയില്ളെന്ന് കാട്ടി മാതാവ് ഇന്ത്യന്‍ എംബസിക്ക് കത്ത് നല്‍കി. കൊച്ചുവേളി മോസ്ക്കോ നഗര്‍ സ്വദേശിയായ മോളിയാണ് മകന്‍ വിന്‍സെന്‍റിന്‍െറ (22) മരണത്തില്‍ ദുരൂഹതയില്ളെന്ന് കാട്ടി ഒടുവില്‍ എംബസിക്ക് കത്ത് നല്‍കിയത്. പിതാവ് ഉപേക്ഷിച്ചുപോയ കുടുംബത്തിന്‍െറ അത്താണിയായിരുന്നു വിന്‍സെന്‍റ്. ജീവിതം കരുപ്പിടിപ്പിക്കാന്‍ സൗദിയിലേക്ക് പോയ യുവാവ് എന്നാല്‍ അവിടെവെച്ച് മരണപ്പെട്ടെന്ന വിവരമാണ് മാസങ്ങള്‍ക്കകം കുടുംബത്തിന് ലഭിക്കുന്നത്. തുടര്‍ന്ന് മോളി മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി സൗദിയിലെ ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കി. എന്നാല്‍, ഇതോടെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ വൈകുകയാണ് ഉണ്ടായത്. ഇതിനിടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന്‍െറ മുമ്പില്‍ എത്തിക്കണമെന്നും മൃതദേഹം എത്രയും പെട്ടെന്ന് എത്തിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരെ നേരില്‍ കണ്ടും അപേക്ഷിച്ചിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് കനിവുണ്ടായില്ല. ഇതോടെയാണ് മരണത്തില്‍ ദുരൂഹതയില്ളെന്നുകാട്ടി എംബസിക്ക് കത്തുനല്‍കാന്‍ ഈ മാതാവ് നിര്‍ബന്ധിതയായത്. കഴിഞ്ഞ ഡിസംബര്‍ 23നാണ് വിന്‍സെന്‍റ് സൗദിയിലേക്ക് പോയത്. ഫെബ്രുവരി എട്ടിന് മരിച്ച വിവരം എജന്‍റ് വിളിച്ച് അറിയിക്കുകയായിരുന്നു. തൊട്ടുപിന്നാലെ മൃതദേഹം കാണാന്‍ എത്തിയ ഇന്ത്യന്‍ എംബസി അധികൃതര്‍ മൃതദേഹത്തില്‍ മുറിവുള്ളതായും അറിയിച്ചു. തുടര്‍ന്നായിരുന്നു മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് റിയാദിലെ ഇന്ത്യന്‍ എംബസിക്ക് മോളി ഫാക്സ് അയച്ചത്. എത്രയും പെട്ടെന്ന് മകന്‍െറ മൃതദേഹം നാട്ടില്‍ എത്തിച്ച്, ഒരുനോക്ക് കണ്ടാല്‍ മതിയെന്ന പ്രാര്‍ഥനമാത്രമേ ഇപ്പോള്‍ ഇവര്‍ക്കുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.