വിഴിഞ്ഞം: പുല്ലുവിളയില്‍ യുവാവിന്‍െറ മൃതദേഹം ചാക്കില്‍ കണ്ടത്തെിയ സംഭവത്തില്‍ പ്രതി വിഴിഞ്ഞം പൊലീസിന് നല്‍കിയ മൊഴിയില്‍ ഞെട്ടിക്കുന്ന വിവരങ്ങളെന്ന് സൂചന. മൃതദേഹം വിഴിഞ്ഞത്തത്തെിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കാര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍െറ പേരിലുള്ളതാണെന്നാണ് വിവരം. കൊലപാതകം നടന്നത് കോവളത്തെ സ്വകാര്യഹോട്ടലിലാണെന്നും സംഭവത്തില്‍ പ്രതിയെ സഹായിച്ച കോട്ടപ്പുറം സ്വദേശി ഗള്‍ഫിലേക്ക് കടന്നതായും പറയുന്നു. കേസില്‍ ആദ്യം അറസ്റ്റിലായ കൊല്ലപ്പെട്ട ഷാജിയുടെ ജ്യേഷ്ഠന്‍ സതീഷിനെ (37)തിങ്കളാഴ്ചയാണ് വിഴിഞ്ഞം പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. തുടര്‍ന്ന് സി.ഐ ജി.ബിനുവിന്‍െറ നേതൃത്വത്തില്‍ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ വെളിപ്പെട്ടതെന്നാണ് സൂചന. കോവളം പൊലീസ് സ്റ്റേഷനുസമീപത്തെ സ്വകാര്യഹോട്ടലിലാണ് കൊലപാതകം നടത്തിയതെന്നും തുടര്‍ന്ന് മൃതദേഹം ചാക്കില്‍കെട്ടി കാറില്‍ വിഴിഞ്ഞം പഴയ വാര്‍ഫിനു സമീപം എത്തിച്ച് കല്ലുകെട്ടി കടലില്‍ തള്ളിയെന്നുമാണ് പ്രതിയുടെ മൊഴിയെന്ന് സൂചനയുണ്ട്. കടലില്‍ തള്ളാന്‍ ഉപയോഗിച്ച റെന്‍റ് എ കാര്‍ ഇന്നലെ രാത്രിയോടെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം. കസ്റ്റഡിയിലുള്ള ചുവന്ന സ്കോഡ ഫാബിയ കാര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍െറ ഉടമസ്ഥതയിലുള്ളതാണെന്ന് പറയുന്നു.സംഭവത്തില്‍ വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയായ ഒരാള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. എന്നാല്‍ ഇയാള്‍ ഗള്‍ഫിലേക്ക് കടന്നതായാണ് പറയുന്നത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരുകയാണ്. പുല്ലുവിള തീരത്ത് ചാക്കില്‍കെട്ടിയ നിലയില്‍ മൃതദേഹം അടിഞ്ഞത് കൊലപാതകമാണെന്ന് തെളിഞ്ഞതും മരിച്ചയാളുടെ സഹോദരന്‍ സതീഷ് അറസ്റ്റിലായതും കഴിഞ്ഞ 20നാണ്. വിഴിഞ്ഞം മുല്ലൂര്‍ നെല്ലിക്കുന്ന് ഇലഞ്ഞിക്കല്‍ വിളാകത്ത് രത്നസ്വാമിയുടെ മകന്‍ ഷാജി (34)യാണ് മരിച്ചത്. ആദ്യഘട്ട അന്വേഷണത്തിലാണ് ഷാജിയുടെ സഹോദരന്‍ സതീഷ് കാഞ്ഞിരംകുളം പൊലീസിന്‍െറ പിടിയിലായത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ മാത്രമാണ് കൃത്യം നിര്‍വഹിച്ചതെന്നായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍ ഒരാള്‍ മാത്രമാണോ കൃത്യം നടത്തിയതെന്ന് അന്നേ സംശയമുണ്ടായിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലും മൊബൈല്‍ ഫോണ്‍ കാള്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസിന് ലഭിച്ചത്. അന്വേഷണം കോവളം പൊലീസ് പരിധിയിലേക്ക് മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.