തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയിലും തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇനി വിമാനങ്ങള്‍ക്ക് സുഗമമായി ഇറങ്ങാം. പുതുതായി സ്ഥാപിച്ച ഇന്‍സ്ട്രുമെന്‍റ് ലാന്‍ഡിങ് സിസ്റ്റത്തിന്‍െറ (ഐ.എല്‍.എസ്) ക്ഷമത പരിശോധിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി അനുമതി നല്‍കിയതോടെയാണ് ഈ സൗകര്യം. വിമാനത്താവളത്തിലെ ഐ.എല്‍.എസിന്‍െറ തകരാര്‍മൂലം മൂടല്‍മഞ്ഞുള്ള സമയത്ത് വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ കാലതാമസം ഉണ്ടായിരുന്നു. രണ്ടാഴ്ച മുമ്പ് മോശം കാലാവസ്ഥയെ തുടര്‍ന്ന് കൊച്ചിയില്‍നിന്ന് തിരിച്ചുവിട്ട ദോഹയില്‍ നിന്നത്തെിയ ജെറ്റ് എയര്‍വേസ് വിമാനത്തിന് ഇവിടെ ഇറങ്ങാനും മോശം കാലാവസ്ഥ തടസ്സമായിരുന്നു. മൂന്നു തവണ ലാന്‍ഡിങ് നടത്താന്‍ പൈലറ്റ് ശ്രമം നടത്തിയെങ്കിലും റണ്‍വേ കാണാന്‍ കഴിയാത്തതിനാല്‍ കൂടുതല്‍ സമയം ആകാശത്ത് വട്ടമിട്ട് പറക്കേണ്ടിവന്നു. മറുഭാഗത്തുകൂടി റണ്‍വേയില്‍ ഇറക്കാനുള്ള സന്ദേശം എയര്‍ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍നിന്ന് പോയെങ്കിലും ഐ.എല്‍.എസ് തകരാറിലായതിനാല്‍ സന്ദേശം എത്താന്‍ വൈകി. ഇന്ധനം കുറഞ്ഞതിനാല്‍ അടിയന്തരമായി ഇറക്കേണ്ട സാഹചര്യവുമുണ്ടായി. ഇന്‍സ്ട്രുമെന്‍റ് ലാന്‍ഡിങ് സംവിധാനം ശരിയായി പ്രവര്‍ത്തിക്കാത്തതിനാലാണ് വിമാനമിറക്കാന്‍ കഴിയാതെവന്നത്. റണ്‍വേ കാണാതെതന്നെ വിമാനമിറക്കാന്‍ സഹായിക്കുന്നതാണ് ഇന്‍സ്ട്രുമെന്‍റ് ലാന്‍ഡിങ് സംവിധാനം. അറ്റത്തും വശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങളില്‍നിന്ന് പൈലറ്റിന് കോക്പിറ്റിലെ മോണിറ്ററില്‍ റണ്‍വേയുടെ മധ്യത്തിലുള്ള വര ഇലക്ട്രോണിക് ലൈനായി കാണാനാവുന്നത് ഐ.എല്‍.എസില്‍നിന്നുള്ള തരംഗങ്ങളുടെ സഹായത്താലാണ്. ഇത് ശരിയായി കാണാത്തതിനാലാണ് വിമാനം ഇറങ്ങാന്‍ തടസ്സമുണ്ടായത്. ഇതത്തേുടര്‍ന്ന് വിമാനങ്ങളുടെ സുരക്ഷിതത്വമുറപ്പിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ക്ക് അടിയന്തരമായി കത്ത് നല്‍കുകയായിരുന്നു. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കാലിബറേറ്റിങ് വിമാനം എത്തി നിരവധിതവണ ഇന്‍സ്ട്രുമെന്‍റ് ലാന്‍ഡിങ് സംവിധാനത്തിന്‍െറ കാര്യക്ഷമത ഉറപ്പുവരുത്തി ഏത് പ്രതികൂലാവസ്ഥയിലും വിമാനമിറക്കാന്‍ റണ്‍വേ സജ്ജമാണെന്ന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. ഐ.എല്‍.എസ് തകരാറിലായവിവരം നേരത്തേ എയര്‍പോര്‍ട്ട് അതോറിറ്റി രാജ്യാന്തരതലത്തില്‍ നോട്ടീസ് നല്‍കി പൈലറ്റുമാരെ അറിയിച്ചിരുന്നു. എയര്‍ട്രാഫിക്കുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരുന്ന ആന്‍റിനകള്‍ക്ക് സ്ഥാനചലനം സംഭവിച്ചതാണ് ഐ.എല്‍.എസ് തകരാറിലാകാന്‍ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.