തിരുവനന്തപുരം: കഴക്കൂട്ടം-മുക്കോല നാലുവരിപ്പാതയാകുന്നതിന്‍െറ ഭാഗമായി കരിക്കകം ഭാഗത്ത് അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു. കരിക്കകം ക്ഷേത്രബോര്‍ഡ് നീക്കുന്നതില്‍ നേരിയ തര്‍ക്കം ഉണ്ടായെങ്കിലും പിന്നീട് പരിഹരിച്ചു. രണ്ട് ദിവസമായി കരിക്കകത്ത് ഒഴിപ്പിക്കല്‍ നടക്കുകയാണ്. നിരവധി ഷെഡുകളും ബോര്‍ഡുകളുമാണ് നീക്കം ചെയ്തത്. ചാക്ക പാലം വരെയുള്ള തടസ്സങ്ങള്‍ ശനിയാഴ്ച നീക്കംചെയ്തു. കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിന്‍െറ പ്രധാന ബോര്‍ഡ് നീക്കം ചെയ്യാന്‍ വെള്ളിയാഴ്ച അധികൃതര്‍ എത്തിയെങ്കിലും ഭക്തരില്‍ ചിലര്‍ തടഞ്ഞു. ക്ഷേത്ര അധികൃതര്‍ തന്നെ ബോര്‍ഡ് നീക്കാമെന്ന് അറിയിച്ചെങ്കിലും അനുവദിക്കാന്‍ തയാറാകാത്തതാണ് കാരണമായത്. തുടര്‍ന്ന് ക്ഷേത്രം അധികൃതര്‍ തന്നെ ബോര്‍ഡ് നീക്കം ചെയ്തു. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും മേല്‍നോട്ടത്തിലാണ് ഒഴിപ്പിക്കല്‍ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.