പ്രതീകാത്മക ചിത്രം 

തെരഞ്ഞെടുപ്പ് ജോലിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പ് കടിയേറ്റു

കുറ്റിച്ചൽ: അഗസ്ത്യവനത്തിനുള്ളിൽ പൊടിയം സംസ്കാരിക നിലയത്തിൽ തെരഞ്ഞെടുപ്പ് സുരക്ഷാ ജോലിക്കായി എത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പ് കടിയേറ്റു.നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ അനീഷിന് (31) ആണ് പാമ്പ് കടിയേറ്റത്. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുറ്റിച്ചൽ പഞ്ചായത്തിൽ വനത്തിനുള്ളിൽ വരുന്ന ഏകപോളിങ് സ്റ്റേഷനാണ് പൊടിയം.പോളിങ് സ്റ്റേഷന് അടുത്തുള്ള അരുവിയില്‍ കുളിക്കാൻ പോകവേയാണ് പാമ്പ് കടിയേറ്റതെന്നാണ് വിവരം.

Tags:    
News Summary - A police officer on election duty was bitten by a snake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.