അഞ്ചുമരംകാല- കിളിയൂര്‍ വാര്‍ഡുകളില്‍ 500 ന്റെ കള്ളനോട്ട് വിതറിയ നിലയില്‍
വെള്ളറട : വെള്ളറട പഞ്ചായത്തിലെ അഞ്ചുമരംകാല -കിളിയൂര്‍ വാര്‍ഡുകളിൽ 500 രൂപയുടെ കള്ളനോട്ട് വിതറി വോട്ടുപിടുത്ത ശ്രമമെന്ന് ആക്ഷേഃപം. മൈലകുന്ന് കുരിശടിക്ക് സമീപത്ത് നിന്നാണ് 500 രൂപയുടെ നിരവധി കള്ളനോട്ടുകള്‍ കണ്ടെത്തിയത്. കൂടാതെ ഒറ്റക്ക് താമസിക്കുന്ന പ്രായംചെന്ന ആളുകള്‍ താമസിക്കുന്ന വീടിന് സമീപത്തും വഴികളിലുമെല്ലാം 500 ന്റെ കള്ളനോട്ട് കണ്ട് നാട്ടുകാരും സ്ഥലവാസികളും അങ്കലാപ്പിലായി.
വോട്ട് പിടിക്കാൻ സ്ഥലത്ത് എത്തിയ ബ്ലോക്ക് പഞ്ചായത്ത് അംഗം ജെ. ഷൈന്‍ കുമാറിനെ പ്രദേശവാസികള്‍ വിവരം ധരിപ്പിക്കുകയും സ്ഥലത്ത് കിടന്ന 500 ന്റെ കള്ളനോട്ടുകള്‍ അദ്ദേഹത്തെ ഏല്‍പ്പിക്കുകയും ചെയ്തു. ഒരിടവേളക്കുശേഷമാണ് 500 ന്റെ കള്ളനോട്ടുകള്‍ പ്രദേശത്ത് വിതറിയിരിക്കുന്നത്. പ്രദേശത്ത് 50,000 രൂപയില്‍ അധികമുള്ള കള്ളനോട്ടുകളാണ് റോഡിലുടനീളം കിടക്കുന്നത്. വീട്ടുകാര്‍ ഏൽപിച്ച കള്ളനോട്ടുകൾ ഷൈന്‍കുമാർ വെള്ളറട പൊലീസിന് കൈമാറാനുള്ള ശ്രമത്തിലാണ്. ആരാണ് ഇതിന് പിന്നിലുള്ളതെന്ന് പൊലീസ് കണ്ടെത്തട്ടെ എന്നാണ് അദ്ദേഹം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.