വെഞ്ഞാറമൂട്: യുവതലമുറയുടെ പിന്തുണയുറപ്പിക്കാന്‍ സ്ഥാനാര്‍ഥിമോഹികള്‍ ഒന്നടങ്കം ഫേസ്ബുക്കില്‍ ചിരിതൂകുന്ന മുഖങ്ങളുമായി പ്രത്യക്ഷ്യപ്പെട്ടുതുടങ്ങി. വിപ്പ് ലംഘിച്ചതിന് നടപടി നേരിട്ട കോണ്‍ഗ്രസ് നേതാവ്, വീണ്ടും സീറ്റുറപ്പിക്കാന്‍ പഞ്ചായത്ത് അംഗം, രാഷ്ട്രീയത്തിലേക്ക് ചാടാന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ തുടങ്ങി നവമാധ്യമങ്ങളില്‍ സജീവമാകണമെന്ന പാര്‍ട്ടി തീട്ടൂരംപോലും അനുസരിക്കാതെ നടന്ന ചില ലോക്കല്‍ കമ്മിറ്റി നേതാക്കളെയും കണ്ടുതുടങ്ങി. ചിലര്‍ കഴിഞ്ഞ തവണത്തെ ചുമരുകളില്‍ പതിച്ച പോസ്റ്ററുകളുടെ ഫോട്ടോ എടുത്ത് വാട്സ് ആപ്പിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തു കഴിഞ്ഞു. ഒരാഴ്ച മുമ്പ് മാണിക്കലിലെയും വാമനപുരത്തെയും പഞ്ചായത്ത് അംഗങ്ങള്‍ പോസ്റ്റിട്ടു. എന്നാല്‍, ഇതില്‍ ഒരാള്‍ക്ക് കെ.പി.സി.സി പ്രസിഡന്‍റിന്‍െറ പരിഷ്കാരം കാരണം ഇനി മത്സരിക്കാനാകില്ല. രണ്ടാമന് സ്വന്തം വാര്‍ഡ് വനിതക്ക് കൊടുക്കേണ്ടിവരും. ഫേസ്ബുക്കിലെ ലൈക്കിന്‍െറ എണ്ണം നോക്കി ജനസമ്മതി നേതൃത്വത്തെ അറിയിക്കാമെന്ന ലക്ഷ്യവുമുണ്ട് ഇതിന് പിന്നില്‍. തെരഞ്ഞെടുപ്പ് ദിനങ്ങള്‍ അടുക്കുന്നതോടെ വരും ദിവസങ്ങളില്‍ നവമാധ്യമപ്രചാരണത്തിന് കൂടുതല്‍ ചൂടേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.