പൂവാര്‍: അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ജീവനക്കാരില്ലാത്തതും പൂവാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്‍െറ പ്രവര്‍ത്തനം താളം തെറ്റിക്കുന്നു. മതിയായ ചികിത്സ കിട്ടാത്തതിനാല്‍ രോഗികളും ആശുപത്രി ജീവനക്കാരുമായി വാക്കേറ്റവും കൈയാങ്കളിയും പതിവാണ്. ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ പലപ്പോഴും അത്യാസന്ന നിലയിലത്തെുന്ന രോഗികള്‍ക്ക് ചികിത്സകിട്ടാന്‍ വൈകും. കഴിഞ്ഞ ദിവസം അവശനിലയില്‍ ആശുപത്രിയില്‍ എത്തിയ രണ്ടര വയസ്സുകാരന്‍ ചികിത്സ കിട്ടാതെ കുഴഞ്ഞുവീണ് മരിച്ചിരുന്നു. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രം കഴിഞ്ഞാല്‍ തീരദേശത്തെ പ്രധാന ആശുപത്രിയാണിത്. വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രം സാമൂഹികാരോഗ്യകേന്ദ്ര പദവിയിലേക്ക് ഉയര്‍ത്തിയെങ്കിലും വേണ്ടത്ര സൗകര്യങ്ങളൊരുക്കിയിരുന്നില്ല. ദിനംപ്രതി 400ലധികം രോഗികളാണ് എത്തുന്നത്. അഞ്ച് ഡോക്ടര്‍മാരെ നിയമിച്ചിട്ടുള്ളതായി പറയുന്നുണ്ടെങ്കിലും ഒ.പിയില്‍ പരിശോധനക്ക് ഒരു ഡോക്ടറേ കാണൂ. ചികിത്സക്കത്തെുന്ന പലരോഗികളെയും തിരിച്ചയക്കുന്നതായി പരാതിയുണ്ട്. ഒമ്പത് മണിക്കുള്ള ഒ.പിയില്‍ ഡോക്ടര്‍ 10മണിയോടെയാണത്തെുന്നതെന്നും പറയുന്നു. പൂവാര്‍, കരുംകുളം, കാഞ്ഞിരംകുളം, കുളത്തൂര്‍, തിരുപുറം പഞ്ചായത്തുകളിലെ നൂറുകണക്കിനാളുകളുടെ ഏക ആശ്രയം ഈ ആശുപത്രിയാണ്. രോഗികളുടെ എണ്ണം കണക്കിലെടുത്ത് കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. മരുന്നില്ല, രക്തസമര്‍ദം പരിശോധിക്കാന്‍ ഉപകരണമില്ല. ഇ.സി.ജി ഉപകരണമാകട്ടെ ജീവനക്കാരനില്ലാത്തതിനാല്‍ നശിക്കുകയാണ്. ആശുപത്രിയോടുള്ള അധികൃതരുടെ അവണന വ്യാപക പ്രതിഷേധത്തിനിടയാക്കുകയാണ്. ആവശ്യത്തിന് ഡോക്ടര്‍മാരെ നിയോഗിക്കണമെന്നും രാത്രി ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്തണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി പൂവാര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് എസ്.അഹമ്മദ് കബീര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.