നാട്ടുകാരായ മുങ്ങല്‍ വിദഗ്ധരെ നിയോഗിക്കണമെന്നാവശ്യം

വിഴിഞ്ഞം: കോവളം, വിഴിഞ്ഞം ഉള്‍പ്പെടുന്ന തീരമേഖലയില്‍ സര്‍ക്കാര്‍ ഇടപെട്ട് നാട്ടുകാരായ മുങ്ങല്‍ വിദഗ്ധരുടെ സേവനം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. അപകടങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായിട്ടും അനുബന്ധ രക്ഷാസേനകളുടെ ഭാഗത്തുനിന്ന് വേണ്ടവിധത്തിലെ സേവനം ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഈ ആവശ്യം ഉയര്‍ന്നിരിക്കുന്നത്. വര്‍ഷങ്ങളായി ഈ ആവശ്യം നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ടെങ്കിലും അധികാരികള്‍ അവഗണിക്കുകയാണ്. തീരത്ത് കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് എന്നീ രക്ഷാ ഏജന്‍സികളുടെ സേവനം 24 മണിക്കൂറും ലഭ്യമാണെങ്കിലും ആവശ്യത്തിന് ഉപകരിക്കുന്നില്ളെന്നാണ് ആക്ഷേപം. തീരത്ത് ആരെങ്കിലും അപകടത്തില്‍പെട്ടാല്‍ ആദ്യം കോസ്റ്റല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് എന്നിവരെയാണ് നാട്ടുകാര്‍ വിവരമറിയിക്കുന്നത്. ജലറാണി, ജലകന്യക എന്നീ രണ്ട് പട്രോളിങ് ബോട്ടുകള്‍ കോസ്റ്റല്‍ പൊലീസിനുണ്ട്. എന്നാല്‍, വാടകക്കെടുക്കുന്ന മത്സ്യബന്ധന ബോട്ടില്‍ വേണം മറൈന്‍ എന്‍ഫോഴ്സ്മെന്‍റിന് സ്ഥലത്തത്തൊന്‍. അപകടസ്ഥലത്തത്തെുമെങ്കിലും കാര്യക്ഷമമായരീതിയില്‍ വെള്ളത്തില്‍ തിരച്ചില്‍ നടത്താന്‍ ഈ രണ്ട് വിഭാഗത്തിനുമാകാറില്ല. ബോട്ടില്‍ ഇരുന്ന് പേരിനുമാത്രം മണിക്കൂറോളം ഇരുകൂട്ടരും തിരച്ചില്‍ നടത്തും. അപകടം നടന്ന സ്ഥലം, ഒഴുക്കിന്‍െറ ഗതി എന്നിവയെക്കുറിച്ച് പ്രദേശവാസികള്‍ കൃത്യമായ വിവരം നല്‍കിയാലും ഇക്കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ വകവെക്കില്ളെന്നും ഇത് പലപ്പോഴും സംഘര്‍ഷത്തിന് ഇടയാക്കാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. അതേസമയം ആധുനിക സംവിധാനങ്ങളുടെ അഭാവമാണ് രക്ഷാ ഏജന്‍സികളെ ഇത്തരത്തിലെ പ്രഹസനം കാണിക്കാന്‍ നിര്‍ബന്ധിതരാക്കുന്നതെന്ന പക്ഷക്കാരുമുണ്ട്. മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടെ അത്യാധുനിക സംവിധാനങ്ങള്‍ ഉള്ളവരാണ് വിഴിഞ്ഞത്തെ കോസ്റ്റ്ഗാര്‍ഡ്. തീരത്ത് ഒരു അപകടം നടന്നാല്‍ കോസ്റ്റല്‍ പൊലീസോ മറ്റു സംവിധാനങ്ങള്‍ വഴിയോ ആ വിവരം കോസ്റ്റ്ഗാര്‍ഡിനും കൈമാറും. എന്നാല്‍ അപകടത്തില്‍പെട്ടവരുടെ ബന്ധുകള്‍ ‘രക്ഷപ്പെടുത്തണമെന്ന്’ കാണിച്ച് കത്തുനല്‍കുകയോ അല്ളെങ്കില്‍ ജില്ലാ കലക്ടര്‍ വിളിച്ചുപറയുകയോ ചെയ്യണം കോസ്റ്റ് ഗാര്‍ഡ് കപ്പലുമായി എത്താന്‍. അടിയന്തര സാഹചര്യങ്ങളില്‍ കരയോട് ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് വിഴിഞ്ഞം കോസ്റ്റ് ഗാര്‍ഡിന് മൂന്നോളം ചെറിയ ബോട്ടുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇവ ഇന്നുവരെ വാര്‍ഫിന് പുറത്തുപോകുന്നത് ആരും കണ്ടിട്ടില്ലത്രെ. കരക്കടുപ്പിക്കാന്‍ കഴിയാത്ത സി 407, സി 150 എന്നീ ചെറു കപ്പലുകളിലാണ് കോസ്റ്റ് ഗാര്‍ഡ് രക്ഷാ പ്രവര്‍ത്തനം നടത്താനത്തെുന്നത്. കരയോട് അടുത്താല്‍ കപ്പല്‍ മണലിലുറച്ചു പോകുന്നതിനാല്‍ പുറംകടലില്‍ മണിക്കൂറുകളോളം ചുറ്റിത്തിരിഞ്ഞശേഷം ഇവ തിരികെ വാര്‍ഫിലേക്ക് മടങ്ങും. ഇന്നേവരെ കോസ്റ്റ് ഗാര്‍ഡ് സേനാംഗങ്ങള്‍ കടലിലിറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തുന്നത് കണ്ടിട്ടില്ളെന്ന് നാട്ടുകാര്‍ പറയുന്നു. മിക്കപ്പോഴും മൂന്ന് സേനകളും അപകടത്തില്‍പെട്ടവരെ കൈയൊഴിഞ്ഞ് മടങ്ങുമ്പോള്‍ പിന്നീട് ജീവന്‍ പണയം വെച്ച് മൃതദേഹം കരക്കത്തെിക്കാന്‍ ഇറങ്ങുന്നത് മത്സ്യത്തൊഴിലാളികളോ പ്രദേശവാസികളായ മുങ്ങല്‍ വിദഗ്ധരോ ആണ്. കടലിന്‍െറ സ്വഭാവം, ഒഴുക്ക് എന്നിവ കൃത്യമായി മനസ്സിലാക്കിയശേഷം ഇവര്‍ കടലിന്‍െറ അടിത്തട്ടില്‍നിന്ന് മൃതദേഹം മുങ്ങിയെടുക്കും. അതിനാല്‍ തന്നെ തീരത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും മറ്റുമായി പ്രദേശവാസികളായ മുങ്ങല്‍ വിദഗ്ധരുടെ സേവനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. ഇത്രയധികം ജീവനുകള്‍ കടലില്‍ പൊലിഞ്ഞിട്ടും പ്രായോഗികമായ നടപടി സ്വീകരിക്കാത്ത അധികാരികളുടെ മനോഭാവം മാറ്റണമെന്നും ഇവര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.