ഉള്‍ക്കടലില്‍ അകപ്പെട്ട മത്സ്യബന്ധന ബോട്ടുകള്‍ കരക്കത്തെിച്ചു

വിഴിഞ്ഞം: എന്‍ജിന്‍ കേടായതിനത്തെുടര്‍ന്ന് ഉള്‍ക്കടലില്‍ അകപ്പെട്ട രണ്ടു മത്സ്യബന്ധന ബോട്ടുകളെ വിഴിഞ്ഞത്തെ മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് തിരച്ചില്‍ ബോട്ട് രക്ഷപ്പെടുത്തി കരക്കത്തെിച്ചു. തീരത്തുനിന്ന് എട്ടു നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു മൂന്നു മത്സ്യത്തൊഴിലാളികളടക്കമുള്ള ബോട്ട്. എന്‍ജിന്‍ കേടായതിനത്തെുടര്‍ന്ന് ഒഴുകിനടന്ന ബോട്ടില്‍ നങ്കൂരവുമില്ലായിരുന്നു. വലയിട്ടും മറ്റു പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ച ഈ ബോട്ടിലെ ഒരു തൊഴിലാളി സമീപത്തു കൂടി പോയ മറ്റൊരു വള്ളത്തില്‍ കയറി കരയിലത്തെിയതാണ് രക്ഷാപ്രവര്‍ത്തനത്തിന് വഴിതുറന്നത്. ഇതിലെ വിഴിഞ്ഞം സ്വദേശി ആന്‍റണി (46), പൂന്തുറ സ്വദേശി ദേവദാസന്‍ (22) എന്നിവരെ രക്ഷപ്പെടുത്തി വരുന്നതിനിടെയാണ് സമാനരീതിയില്‍ കിടന്ന മറ്റൊരു ബോട്ടിനെയും ഇതിലുണ്ടായിരുന്ന പുതിയതുറ സ്വദേശികളായ ആന്‍റണി (42), ആന്‍റണി സിറിള്‍ (40) എന്നിവരെയും രക്ഷപ്പെടുത്തി കരക്കത്തെിച്ചത്. മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് ഫിഷറീസ് ഗാര്‍ഡ് നിക്സണ്‍, ലൈഫ്ഗാര്‍ഡുമാരായ പ്രദീപ്, മനോഹരന്‍, വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.