തിരുവനന്തപുരം: ജില്ലയിലെ നെയ്യാര്‍ഡാം, പെരുമാതുറ ബീച്ച് എന്നിവ ഉള്‍പ്പെടെ 27.26 കോടിയുടെ വിവിധ ടൂറിസം വികസന പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയതായി മന്ത്രി എ.പി. അനില്‍കുമാര്‍ അറിയിച്ചു. നെയ്യാര്‍ഡാം ടൂറിസ്റ്റ് കേന്ദ്ര വികസനത്തിന് 4.65 കോടിയുടെയും പെരുമാതുറ ബീച്ചിന് മൂന്നു കോടിയുടെയും പദ്ധതികള്‍ക്കാണ് അനുമതി. തലസ്ഥാന നഗരത്തിലെ മതിലുകള്‍ ചിത്രകലയിലൂടെ അലങ്കരിക്കുന്ന ആര്‍ട്ടേറിയ പദ്ധതിക്ക് 37 ലക്ഷം രൂപയും കോവളം ബീച്ചില്‍ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യവികസനത്തിന് 57.35 ലക്ഷം രൂപയുടെ പദ്ധതിക്കും അനുമതി നല്‍കിയതായി മന്ത്രി അറിയിച്ചു. നെയ്യാര്‍ ഡാം ടൂറിസ്റ്റ് കേന്ദ്രത്തിന്‍െറ നടത്തിപ്പിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ പ്രത്യേക സ്പെഷല്‍ പര്‍പ്പസ് വെഹിക്ക്ള്‍ രൂപവത്കരിക്കാന്‍ നിര്‍ദേശിച്ചതായും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.