വിഴിഞ്ഞം: ഈ സീസണിലെ ആദ്യ ആഡംബര യാത്രാക്കപ്പല്‍ഐലന്‍ഡ് സ്കൈ വിഴിഞ്ഞത്ത് നങ്കൂരമിട്ടു. രാജ്യാന്തര തുറമുഖ ഉദ്ഘാടന പിറ്റേന്ന് എത്തിയ കപ്പലിനെ കാണാന്‍ തുറമുഖ വാര്‍ഫിലേക്ക് സന്ദര്‍ശക പ്രവാഹം. ലോകസഞ്ചാരത്തിനിടെ കൊച്ചി വഴി രാവിലെ ഏഴിനാണ് കപ്പല്‍ വിഴിഞ്ഞത്ത് അടുത്തത്. കസ്റ്റംസ്, എമിഗ്രേഷന്‍ നടപടികള്‍ക്കുശേഷം പുറത്തിറങ്ങിയ കപ്പലിലെ 78 യാത്രികര്‍ക്കും ടൂറിസം വകുപ്പിന്‍െറ നേതൃത്വത്തില്‍ പൂക്കള്‍ നല്‍കി സ്വീകരിച്ചു. സ്വീകരണചടങ്ങ് പൊലിപ്പിക്കാന്‍ ചെണ്ടമേളവുമുണ്ടായിരുന്നു. തുടര്‍ന്ന് മാറനല്ലൂരില്‍ ഒരുക്കിയ കളരിപ്പയറ്റുള്‍പ്പെടെയുള്ള ഗ്രാമക്കാഴ്ചകള്‍ ആസ്വദിക്കാന്‍ സഞ്ചാരികള്‍ പോയി. മടങ്ങിയത്തെിയ ഇവരുമായി 12. 45 ഓടെ കപ്പല്‍ കൊളംബോയിലേക്കു തിരിച്ചു. ഈവര്‍ഷം ഇതാദ്യമായി തുറമുഖത്തത്തെിയ കപ്പല്‍ കാണാന്‍ ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും കാണികളുടെ ഒഴുക്കായിരുന്നു. ഫെബ്രുവരി 24നും മാര്‍ച്ച് 10നും പുതിയ സഞ്ചാരികളുമായി ഐലന്‍ഡ് സ്കൈ വീണ്ടും വിഴിഞ്ഞത്തത്തെും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.