വര്‍ക്കല: മഴയില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ട ഇടവ പഞ്ചായത്തിലെ മേക്കുളത്ത് ജനജീവിതം ദുസ്സഹം. തരിശു കിടക്കുന്ന പാടത്തും പറമ്പുകളിലുമൊക്കെ ഭീതിയുണര്‍ത്തുംവിധമാണ് വെള്ളക്കെട്ടുകള്‍. ഒന്നര പതിറ്റാണ്ട് മുമ്പ് ഇഷ്ടികക്ക് വേണ്ടി ചെളിയെടുത്ത പാടങ്ങളാണ് വലിയ ഗര്‍ത്തങ്ങളായി കിടക്കുന്നത്. ഇവിടങ്ങളില്‍ വെള്ളം ഒഴുകിപ്പോകാനോ താഴ്ന്നുപോകാനോ സാധിക്കാതെ മലിനമായി. ചപ്പുചവറുകളും മാലിന്യങ്ങളും കൂടെയായതോടെ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം പരക്കുകയാണ്. മേക്കുളത്ത് നൂറുകണക്കിന് കുടുംബങ്ങളാണ് തിങ്ങിപ്പാര്‍ക്കുന്നത്. വെള്ളക്കെട്ടില്‍ കൊതുക് പെറ്റുപെരുകുന്നത് പ്രദേശവാസികളെ കൂടുതല്‍ ദുരിതത്തിലാക്കുന്നു. ദുര്‍ഗന്ധം മൂലം തലവേദന, ഛര്‍ദി, ശ്വാസംമുട്ടല്‍ എന്നിവ അനുഭവപ്പെടുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. വെള്ളക്കെട്ടുകള്‍ മാറാന്‍ മാസങ്ങള്‍ കാത്തിരിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദുരവസ്ഥയെക്കുറിച്ച് ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ബോധ്യമുണ്ടെങ്കിലും പ്രദേശത്തേക്ക് ആരും തിരിഞ്ഞുനോക്കിയിട്ടില്ല. പകര്‍ച്ചവ്യാധി പിടിപെടാതിരിക്കാന്‍ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് നേതൃത്വം അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കൊതുകുകളെ നശിപ്പിക്കാന്‍ ഫോഗിങ് നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.