തിരുവനന്തപുരം: മാതാവും മകളും സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കെ.എസ്.ആര്‍.ടി.സി ബസ് അഞ്ചാം ദിനത്തില്‍ പിടിയിലായി. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് റദ്ദാക്കാന്‍ നടപടി തുടങ്ങി. ഒന്നിന് രാവിലെ 7.10ന് പട്ടം ഭാഗത്തുനിന്ന് തമ്പാനൂര്‍ ഭാഗത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് പ്ളാമൂട് ജങ്ഷന് സമീപം സ്കൂട്ടര്‍ യാത്രക്കാരായ മാതാവിനെയും മകളെയും ഇടിച്ചിട്ടത്. സ്കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കവെയായിരുന്നു അപകടം. എന്നാല്‍, ഇരുവരും തെറിച്ച് വീണിട്ടും ബസ് നിര്‍ത്താന്‍ ഡ്രൈവര്‍ കൂട്ടാക്കിയില്ല. ഓടിച്ച് പോവുകയായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍െറ ഭാര്യയും മകളുമായിരുന്നു അപകത്തില്‍പെട്ടത്. തുടര്‍ന്ന് ട്രാഫിക് പൊലീസ് ബസ് കണ്ടത്തൊന്‍ നടപടി തുടങ്ങി. പ്ളാമൂട് ജങ്ഷനിലെ പൊലീസ് കണ്‍ട്രോള്‍ റൂം കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പൊലീസിന് പിടിവള്ളിയായി. എന്നാല്‍, ബസ് നമ്പറോ ഡിപ്പോയുടെ പേരോ വ്യക്തമാകാത്തത് തിരിച്ചടിയായിരുന്നു. തുടര്‍ന്ന്, ഏഴ് മണിക്കുശേഷം പട്ടം ഭാഗത്തുനിന്ന് തമ്പാനൂരിലേക്ക് പോയ ബസുകളെ കേന്ദ്രീകരിച്ചായി അന്വേഷണം. തുടര്‍ന്നാണ് ബസ് ഏതെന്ന് തിരിച്ചറിഞ്ഞത്. കിളിമാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ ശ്രീകുമാറാണ് (34) അറസ്റ്റിലായത്. തുടര്‍ന്ന് ഇയാളുടെയും കണ്ടക്ടര്‍ രതീഷിന്‍െറയും ലൈസന്‍സുകള്‍ റദ്ദാക്കാന്‍ പൊലീസ് നടപടി തുടങ്ങി. അപകടവിവരത്തെക്കുറിച്ച് ഡിപ്പോയിലോ പൊലീസിലോ വിവരം അറിയിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ഇതു സംബന്ധിച്ച അപേക്ഷ ആര്‍.ടി.ഒക്ക് നല്‍കിയതായി ട്രാഫിക് സി.ഐ നിയാസ് അറിയിച്ചു. അപകടത്തില്‍ ഗുരുതരപരിക്കേറ്റ മാതാവും മകളും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.