തിരുവനന്തപുരം: ബ്ളോക് പുന$സംഘടനയും ബ്ളോക്-ജില്ലാ പഞ്ചായത്ത് വാര്‍ഡുകളിലെ മാറ്റംവരുത്തലും പുരോഗമിക്കവെ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. തെക്കന്‍ ജില്ലകളില്‍ നവംബര്‍ 24നും വടക്കന്‍ ജില്ലകളില്‍ 26നും തെരഞ്ഞെടുപ്പ് നടത്താനാവുന്ന വിധം സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ധാരണ. അതേസമയം, കൃത്യമായ തീയതികള്‍ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തണമോയെന്ന കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊണ്ടില്ല. തെരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി അംഗീകരിച്ചാല്‍ നവംബര്‍ 28ന് വോട്ടെണ്ണലും ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ അധികാരത്തിലത്തെുകയും ചെയ്യുന്ന വിധം തെരഞ്ഞെടുപ്പു നടത്താന്‍ കഴിയുമെന്ന് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെടും. തദ്ദേശതെരഞ്ഞെടുപ്പ് സംബന്ധിച്ച ഹരജി ഹൈകോടതി സെപ്റ്റംബര്‍ മൂന്നിന് പരിഗണിക്കുന്നതിന് മുന്നോടിയായാണ് സര്‍ക്കാര്‍ ഇന്ന് സത്യവാങ്മൂലം സമര്‍പ്പിക്കുന്നത്. ഹൈകോടതി അംഗീകരിച്ച 28 പുതിയ മുനിസിപ്പാലിറ്റികളെയും കണ്ണൂര്‍ കോര്‍പറേഷനെയും ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാടില്‍ തന്നെയാണ് സര്‍ക്കാര്‍. ഇതിന് ബ്ളോക്-ജില്ലാ പഞ്ചായത്ത് വാര്‍ഡുകളില്‍ മാറ്റംവരുത്തേണ്ടതുണ്ട്. അതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. അത് പൂര്‍ത്തിയാക്കാന്‍ ഒന്നരമാസം വേണം. ഹൈകോടതിയെ സമീപിക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ 31 ബ്ളോക് പഞ്ചായത്തുകള്‍ പുന$സംഘടിപ്പിക്കുന്നതിന് കഴിഞ്ഞദിവസം സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. സംസ്ഥാനത്തെ 152 ബ്ളോക്കുകളിലും മാറ്റംവരുത്താതെ പുതിയ നഗരസഭാ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നഗരസഭകളില്‍ മാത്രമാണ് മാറ്റംവരുത്തിയത്. തെരഞ്ഞെടുപ്പ് ഒരു മാസത്തേക്ക് നീട്ടണമെന്ന സര്‍ക്കാര്‍ ആവശ്യത്തെ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും കോടതിയില്‍ എതിര്‍ക്കാന്‍ സാധ്യതയില്ല. തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച് കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തെരഞ്ഞെടുപ്പ് കമീഷനും സര്‍ക്കാറും തമ്മില്‍ ഇക്കാര്യത്തില്‍ ധാരണയിലത്തെിയിരുന്നു. 2005ല്‍ തദ്ദേശതെരഞ്ഞെടുപ്പ് സെപ്റ്റംബറില്‍ നടക്കുകയും ഒക്ടോബര്‍ രണ്ടിന് പുതിയ ഭരണസമിതി അധികാരത്തില്‍വരുകയും ചെയ്തിരുന്നു. 2010ലാകട്ടെ ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടത്തി നവംബര്‍ ഒന്നിന് ഭരണസമിതി അധികാരത്തില്‍ വന്നു. കഴിഞ്ഞതവണ ഒരുമാസം ദീര്‍ഘിപ്പിച്ചതിന്‍െറ പിന്‍ബലത്തോടെയാണ് ഇക്കുറി ഡിസംബറില്‍ ഭരണസമിതി അധികാരത്തിലത്തൊനുള്ള തയാറെടുപ്പ് നടത്താമെന്ന് സത്യവാങ്മൂലം സമര്‍പ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.