ഇരവിപുരം: രാജസ്ഥാനില്‍നിന്ന് രോഗം ബാധിച്ച ആടുകള്‍ കൂട്ടത്തോടെ കേരളത്തിലേക്കത്തെുന്നു. കഴിഞ്ഞ മാസം രാജസ്ഥാനില്‍നിന്ന് കൊല്ലത്തത്തെിയ ആടുകളില്‍ ഭൂരിഭാഗവും ഫാമുകളില്‍ ചത്തൊടുങ്ങി. ന്യുമോണിയ ബാധിച്ചാണ് ആടുകള്‍ ചത്തതെന്നാണ് കണ്ടത്തെിയത്. മയ്യനാട്ടുള്ള ഫാമിലാണ് ആദ്യമായി ഇരുപതില്‍പരം ആടുകള്‍ ചത്തത്. ഉമയനല്ലൂര്‍, റോഡുവിള, കൊട്ടാരക്കര, ഇളമാട് എന്നിവിടങ്ങളിലും ആടുകള്‍ കൂട്ടത്തോടെ ചത്തതായാണ് വിവരം. ആദിച്ചനല്ലൂരില്‍നിന്നാണ് മയ്യനാട്ടെ ഫാമില്‍ ആടുകള്‍ എത്തിയത്. മയ്യനാട്ടെ ഫാമിലെ ആടുകളില്‍ രോഗലക്ഷണം കണ്ടുതുടങ്ങിയതോടെ മൃഗാശുപത്രിയില്‍ വിവരമറിയിച്ചു. ഡോ. ജിനിയുടെ നേതൃത്വത്തില്‍ പരിശോധിക്കുകയും മൃഗസംരക്ഷണ വകുപ്പിന്‍െറ പാലോട്ടുള്ള ലാബില്‍ സംഭവം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവിടെ നിന്ന് ഡോക്ടര്‍മാരുടെ സംഘമത്തെി സാമ്പ്ള്‍ ശേഖരിച്ച് പരിശോധന നടത്തിയതിലാണ് ന്യുമോണിയയാണ് മരണകാരണമെന്ന് തെളിഞ്ഞത്. കൊട്ടാരക്കരയില്‍നിന്നുള്ള ആടുകളെ കൊല്ലത്തെ മൃഗസംരക്ഷണ കേന്ദ്രത്തിലാണ് പരിശോധന നടത്തിയത്. അവിടെ നിന്നും സാമ്പ്ളുകള്‍ പരിശോധനക്ക് പാലോട്ടേക്ക് അയക്കുകയായിരുന്നു. സംഭവം പുറത്തായതോടെ മൃഗസംരക്ഷണ വകുപ്പ് ചെക്പോസ്റ്റുകളില്‍ പരിശോധന ഊര്‍ജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.