ഇറാന്‍ ബോട്ട്: എന്‍.ഐ.എ സംഘം വിഴിഞ്ഞത്ത്

വിഴിഞ്ഞം: സംശയകരമായ സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്ത ഇറാന്‍ ബോട്ട് സംബന്ധിച്ച അന്വേഷണം ഏറ്റെടുത്ത എന്‍.ഐ.എ സംഘം വിഴിഞ്ഞത്തത്തെി. അന്വേഷണ ഭാഗമായി ബോട്ട് ഇവിടെനിന്നു മാറ്റും. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതികളെ കൊച്ചി എന്‍.ഐ.എ കോടതിയിലേക്ക് കൊണ്ടുപോകും. എന്‍.ഐ.എ എസ്.പി രാഹുല്‍, അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി അബ്ദുല്‍ ഖാദര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബുധനാഴച രാവിലെ എത്തിയ ഏഴംഗ സംഘം വിഴിഞ്ഞം ലോക്കല്‍, തീരദേശ പൊലീസ്, തീരരക്ഷാസേന ഉദ്യോഗസ്ഥരുമായി കേസ് സംബന്ധിച്ച വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് പൊലീസ് കാവലില്‍ തുറമുഖത്ത് നങ്കൂരമിട്ടിട്ടുള്ള ഇറാന്‍ ബോട്ടിലത്തെി പരിശോധന നടത്തി. ബോട്ടിലുണ്ടായിരുന്ന വലയുടെ കുറച്ചുഭാഗം വിശദ പരിശോധനക്കായി സംഘം ശേഖരിച്ചു. ബോട്ട് കൊല്ലത്തേക്കു കൊണ്ടുപോകാന്‍ ആലോചിക്കുന്നതായി അന്വേഷണ സംഘം വെളിപ്പെടുത്തി. കരയില്‍ കയറ്റിവെച്ചുള്ള വിശദപരിശോധന ആവശ്യമുണ്ടെന്നാണ് സൂചന. ബോട്ടിന്‍െറ സുരക്ഷയും പ്രധാനമാണ്. ബോട്ടിന്‍െറ എന്‍ജിന്‍ ഭാഗത്ത് വെള്ളം നിറഞ്ഞത് നീക്കാന്‍ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തലസ്ഥാനത്തു തുടരുന്ന ഇറാന്‍ ബോട്ടിലുണ്ടായിരുന്ന 12 പ്രതികളെയും എന്‍.ഐ.എയുടെ കൊച്ചി കോടതി പരിധിയിലേക്ക് മാറ്റാനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങിയതായി അന്വേഷണ ചുമതലയുള്ള ഡിവൈ.എസ്.പി അബ്ദുല്‍ ഖാദര്‍ അറിയിച്ചു.വെള്ളിയാഴ്ചയോടെ പ്രതികളെ കൊച്ചിയിലേക്ക് കൊണ്ടുപോകാനാണ് സാധ്യത. സംശയ സാഹചര്യത്തില്‍ രാജ്യാതിര്‍ത്തിയിലെ കടലില്‍ ഒഴുകി നടന്ന ബറൂക്കി എന്നു പേരുള്ള ഇറാന്‍ ബോട്ടിനെ റോ ഉള്‍പ്പെടെ രഹസ്യാന്വേഷണ ഏജന്‍സികളില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജൂലൈ നാലിന് ആലപ്പുഴ തീരക്കടലില്‍ തീരരക്ഷാ സേന പിടികൂടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.