തൃശൂർ: മുജാഹിദ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 28ന് ജില്ലാതല പ്രചാരണം നടത്തുമെന്ന് കേരള നദ്്വത്തുൽ മുജാഹിദീൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വാടാനപ്പള്ളി അറക്കൽ മൈതാനത്ത് വൈകീട്ട് നാലിന് സി.പി. ഉമർസുല്ലമി ഉദ്ഘാടനം ചെയ്യും. ഡോ. എ.ഐ. അബ്ദുൽമജീദ് സ്വലാഹി, അബ്ദുൽഹസീബ് മദനി, ഇ.കെ. ഇബ്രാഹിംകുട്ടി മൗലവി എന്നിവർ സംസാരിക്കും. ഡിസംബർ 28 മുതൽ 31വരെ മലപ്പുറത്താണ് സംസ്ഥാന സമ്മേളനം. ഭാരവാഹികളായ കെ. അബ്ദുസ്സലാം, പി.കെ. സലാഹുദ്ദീൻ, പി.വി. സെയ്തുമുഹമ്മദ്, പി.എ. നസറുദ്ദീൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.