മാള: പ്രാദേശിക ചെറുപ്രസിദ്ധീകരണങ്ങളുടെ നിലനിൽപിന് ഭീഷണിയുയർത്തുന്നതാണ് മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിെൻറ വധമെന്ന് കൂട്ടായ്മ അഭിപ്രായപ്പെട്ടു. കുഴിക്കാട്ടുശ്ശേരിയിൽ ഗ്രാമികയുടെ ആഭിമുഖ്യത്തിൽ ദ്വിദിന എഴുത്തുകാരുടെ കൂട്ടായ്മ സമാപനത്തിലാണ് അഭിപ്രായം ഉയർന്നത്. പ്രാദേശിക ബദൽ മാധ്യമങ്ങൾ വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിനാലാണ് ഫാഷിസ്റ്റ് ശക്തികൾ അവയെ ലക്ഷ്യമിടുന്നതെന്നും കൂട്ടായ്മ അഭിപ്രായപ്പെട്ടു. സച്ചിദാനന്ദൻ പുഴങ്കര, അജയ് പി. മങ്ങാട്, സിവിക് ചന്ദ്രൻ, കുഴൂർ വിത്സൻ, വിജി തമ്പി, വടക്കേടത്ത് പത്മനാഭൻ, റോസി തമ്പി, വി.ആർ. അനൂപ്, സേതുലക്ഷമി നായർ, എം.പി. പ്രദീഷ്, പി.കെ. കിട്ടൻ, കെ.കെ. ബാബുരാജ്, കെ.എസ്. സ്മിത , എസ്. മൃദുലാദേവി, അമ്പിളി ഓമനക്കുട്ടൻ, മായ പ്രമോദ്, കിങ് ജോൺസൻ, സി. ഗണേശൻ, അനുപമ, സ്വാതി ലേഖ, ഡേവീസ് വളർകാവ്, വി.കെ. ശ്രീധരൻ, വിജയരാഘവൻ ചേലിയ, ജയലാൽ, പി. കൃഷ്ണകുമാർ, വി.കെ. കാസിം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.