കൊടക്കാപ്പറമ്പ് വളവ് സ്ഥിരം അപകട മേഖല

കരൂപ്പടന്ന: കൊടുങ്ങല്ലൂർ-തൃശൂർ സംസ്ഥാന പാതയിൽ കോണത്തുകുന്ന് യായി. തിരുവോണ ദിവസം ഇവിടെയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചിരുന്നു. ഇതിനു മുമ്പും പലതവണ ഇവിടെ അപകടങ്ങളും മരണങ്ങളും ഉണ്ടായിട്ടുണ്ട്. രണ്ട് വളവുകൾ അടുത്തടുത്ത് വരുന്ന കൊടക്കാപ്പറമ്പിൽ റോഡി​െൻറ കിഴക്കുതെക്ക് ഭാഗത്ത് ക്ഷേത്ര വളപ്പാണ്. എതിരെ വരുന്ന വാഹനയാത്രക്കാർക്ക് പരസ്പരം കാണാൻ കഴിയാത്ത വിധത്തിൽ ക്ഷേത്രവളപ്പി​െൻറ അതിരിൽ കാടുപിടിച്ച് കിടക്കുകയാണ്. ഇത് അപകടാവസ്ഥ വർധിപ്പിക്കുന്നു. ഗതാഗതത്തിരക്കുള്ള ഇവിടെ വേഗം നിയന്ത്രിക്കുന്നതിനാവശ്യമായ സംവിധാനങ്ങളില്ല. അപകട സൂചന നൽകുന്ന ബോർഡുകളും സ്ഥാപിച്ചിട്ടില്ല. നിരവധി ജീവനുകൾ ഇവിടെ പൊലിഞ്ഞിട്ടും മുൻകരുതൽ സ്വീകരിക്കാൻ അധികൃതർ തയാറാകാത്തതിൽ നാട്ടുകാർക്ക് അമർഷമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.