ഗുരുവായൂർ: ജാതിയുടെയും മതത്തിെൻറയും അതിർവരമ്പുകൾ ഭേദിക്കാൻ കലാ സാംസ്കാരിക വേദികൾക്ക് കഴിയുമെന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് ഒ.കെ. വാസു. മമ്മിയൂർ മഹാദേവ ക്ഷേത്രത്തിലെ നവരാത്രി നൃത്തസംഗീതോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭ ഉപാധ്യക്ഷൻ കെ.പി. വിനോദ് അധ്യക്ഷത വഹിച്ചു. സംഗീതസംവിധായകൻ വിദ്യാധരൻ മുഖ്യാതിഥിയായി. മമ്മിയൂർ കൃഷ്ണൻകുട്ടി നായർ സ്മാരക പുരസ്കാരം വാദ്യ കലാകാരൻ ഗുരുവായൂർ ജയപ്രകാശിന് മലബാർ ദേവസ്വം ബോർഡ് കമീഷണർ കെ.പി. മനോജ്കുമാർ കൈമാറി. എക്സിക്യൂട്ടിവ് ഓഫിസർ ടി. ബിനീഷ്കുമാർ, കൗൺസിലർ സി. അനിൽകുമാർ, ബാലൻ വാറണാട്ട്, പി.എസ്. ബൈജു എന്നിവർ സംസാരിച്ചു. ഗുരുവായൂർ ജയപ്രകാശിെൻറ തായമ്പക അരങ്ങേറി. വ്യാഴാഴ്ച രാവിലെ എട്ടിന് സംഗീതാർച്ചന ആരംഭിക്കും. വൈകീട്ട് 6.30ന് എ. അനന്തപത്മനാഭെൻറ വീണക്കച്ചേരി അരങ്ങേറും. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെയും വൈകീട്ടും നൃത്തസംഗീത പരിപാടി അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.