വക്കീൽ ആകാനുള്ള ഫാ.തോമസി​െൻറ നിയമപോരാട്ടം വിജയം

ഫോട്ടോ) ആളൂര്‍: അഭിഭാഷകനായി പ്രവര്‍ത്തിക്കാനുള്ള വൈദികരുടേയും കന്യാസ്ത്രീകളുടേയും അവകാശം സുപ്രീംകോടതി ശരിവെച്ചതി​െൻറ ആഹ്ലാദത്തിലാണ് ഇരിങ്ങാലക്കുട രൂപതയിലെ താഴേക്കാട് പള്ളി വികാരി ഫാ.തോമസ് പുതുശ്ശേരി. വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും അഭിഭാഷകനായി തുടരാമെന്ന കേരള ഹൈകോടതി വിധിക്കെതിരെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ അപ്പീല്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയതോടെ നിഷേധിക്കപ്പെട്ട പൗരാവകാശം തിരിച്ചുപിടിച്ചതി​െൻറ അഭിമാനത്തിലാണ് 54 കാരനായ ഈ വൈദികന്‍. 2002ല്‍ നിയമബിരുദം പൂര്‍ത്തിയാക്കിയ ഫാ.തോമസി​െൻറ പത്തു വര്‍ഷമായുള്ള നിയമപോരാട്ടത്തി​െൻറ ഫലമാണിത്. 2004 ല്‍ ആനന്ദപുരം പള്ളിയിലെ വികാരി ആയിരിക്കുമ്പോഴാണ് അഭിഭാഷകനായി എൻറോള്‍ ചെയ്യാനുള്ള അനുമതിക്കായി ശ്രമിച്ചത്. എന്നാല്‍, വൈദികന്‍, കന്യാസ്ത്രീ എന്നിവ തൊഴിലി​െൻറ പരിധിയില്‍ വരുമെന്നും അതിനാല്‍ അഭിഭാഷകവൃത്തി അനുവദനീയമല്ലെന്നും കാണിച്ച് ഫാ.തോമസിനും ചേര്‍ത്തല മണത്തല ലിറ്റില്‍ ഫ്ലവര്‍ കോണ്‍വൻറിലെ സിസ്റ്റര്‍ ടീന ജോസ്, തിരുവനന്തപുരം വലിയവേളി അസീസ് കോണ്‍വൻറിലെ സിസ്റ്റര്‍ ടെസി എന്നിവര്‍ക്കും കേരള ബാര്‍ കൗണ്‍സില്‍ അംഗത്വം നിഷേധിച്ചു. വൈദിക പട്ടം ഉപേക്ഷിച്ചുവന്നാല്‍ അഭിഭാഷകനാകാമെന്നായിരുന്നു ബാര്‍ കൗണ്‍സിലി​െൻറ വിശദീകരണം. വൈദികനായിരിക്കുകയെന്നത് സേവനപ്രവര്‍ത്തനമാണെന്നും അഭിഭാഷകനായി ജോലി ചെയ്യാനുള്ള അവകാശമാണ് നിഷേധിക്കപ്പെട്ടതെന്നതിനാല്‍ ഇതിനെതിരെ പോരാടുമെന്ന നിലപാടില്‍ ഫാ. തോമസ് ഉറച്ചുനിന്നു. കേരള ബാര്‍ കൗണ്‍സില്‍ തീരുമാനത്തിനെതിരെ മൂവരും കേരള ഹൈകോടതിയില്‍ റിട്ട് ഹരജി നല്‍കി. തുടര്‍ന്ന് അനുകൂലമായ ഹൈകോടതി വിധിയുടെ പിന്‍ബലത്തില്‍ 2006ല്‍ ഫാ.തോമസ് അഭിഭാഷകനായി എൻറോള്‍ ചെയ്തു. എന്നാല്‍, ഹൈകോടതി ഡിവിഷന്‍ െബഞ്ചി​െൻറ വിധി സ്റ്റേ ചെയ്യണമെന്നാവശ്യവുമായി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീംകോടതിയെ സമീപിച്ചു. ഈ ഹരജിയാണ് കഴിഞ്ഞദിവസം സുപ്രീംകോടതി തള്ളിയത്. പത്തുവര്‍ഷമായി ഇരിങ്ങാലക്കുടയില്‍ അഭിഭാഷകനായി പ്രവര്‍ത്തിക്കുന്ന ഫാ.തോമസ് പുതുശേരി ബംഗളൂരുവില്‍ നിന്നാണ് 2002ല്‍ നിയമബിരുദം നേടിയത്. ക്യാപ്ഷന്‍ ഫാ.തോമസ് പുതുശേരി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.