സൗത്ത്​ ഇന്ത്യൻ ബാങ്കിന്​ പുരസ്​കാര നേട്ടം

തൃശൂർ: െഎ.ഡി.ആർ.ബി.ടി ബാങ്കിങ് ടെക്നോളജി എക്സലൻസ് അവാർഡ്സിൽ സൗത്ത് ഇന്ത്യൻ ബാങ്ക് മികച്ച ബാങ്കിനുള്ള രണ്ട് പുരസ്കാരങ്ങൾ നേടി. ചെറുകിട ബാങ്ക് വിഭാഗത്തിൽ ഡിജിറ്റൽ ബാങ്കിങ്ങിലെ മികവും െഎ.ടി ഇക്കോ സിസ്റ്റത്തിലെ പ്രകടനവുമാണ് പുരസ്കാരങ്ങൾക്ക് അർഹമാക്കിയത്. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ റിസർവ് ബാങ്ക് എക്സിക്യുട്ടിവ് ഡയറക്ടർമാരായ സുദർശൻ സെൻ, എസ്. ഗണേഷ്കുമാർ എന്നിവർ പുരസ്കാരങ്ങൾ സമ്മാനിച്ചു. സൗത്ത് ഇന്ത്യൻ ബാങ്കി​െൻറ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ വി.ജി. മാത്യുവും സീനിയർ ജനറൽ മാനേജർ ടി.ജെ. റാഫേലും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ഇന്ത്യൻ ബാങ്കിങ്, സാമ്പത്തിക രംഗത്തെ സാേങ്കതികവത്കരണത്തി​െൻറയും നവീകരണത്തി​െൻറയും മികച്ച സൂചകങ്ങളാണ് ബാങ്കിങ് ടെക്നോളജി എക്സലൻസ് അവാർഡുകൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.