നേത്രദാന പക്ഷാചരണം

തൃശൂർ: തൃശൂർ ലയൺസ് ക്ലബും ജൂബിലി മിഷൻ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച ദേശീയ സമാപിച്ചു. ജില്ല അഡ്മിനിസ്ട്രേറ്റിവ് മെഡിക്കൽ ഒാഫിസർ ഡോ. ഷീജ ഉദ്ഘാടനം ചെയ്തു. ജൂബിലി മിഷൻ ആശുപത്രി ഡയറക്ടർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത് അധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ് പ്രസിഡൻറ് കെ.എസ്. പ്രവീൺ നേത്രദാന സമ്മതപത്രം കൈമാറി. ലയൺസ് ഡിസ്ട്രിക്ട് ചെയർപേഴ്സൻ കെ.എം. അഷ്റഫ്, സോൺ ചെയർമാൻ ജെയിംസ് വളപ്പില, ചീഫ് മെഡിക്കൽ ഒാഫിസർ ഡോ. അലക്സ് ജോസഫ്, െഎ.എം.എ ജൂബിലി ഡിവിഷൻ സെക്രട്ടറി ഡോ. സെബാസ്റ്റ്യൻ, ഡോ. റൊണാൾഡ് ഗോഡ്ലി എന്നിവർ സംസാരിച്ചു. സെമിനാറിന് സൂപ്രണ്ട് ഡോ. സി.വി. ആൻഡ്രൂസ് നേത്രദാന പ്രതിജ്ഞക്ക് ആശ്രയ ചാരിറ്റബിൾ സൊസൈറ്റി എം.ബി.ബി.എസ് വിദ്യാർഥികളും നേതൃത്വം നൽകി. പ്രതിഷേധ മാർച്ച് തൃശൂർ: ഗൗരി ലേങ്കഷി​െൻറ കൊലപാതകത്തിൽ നവജവാൻ ഭാരത് സഭ കോർപറേഷന് മുന്നിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ബി. രതീഷ് ഉദ്ഘാടനം െചയ്തു. ജില്ല സെക്രട്ടറി മോജോ അരണാട്ടുകര അധ്യക്ഷത വഹിച്ചു. ടോണി ആേൻറാ, വിശാൽ തടത്തിൽ, ആേൻറാ പായമ്മൽ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.