ഒല്ലൂർ: അവിണിശ്ശേരി സെൻറ് ജോസഫ്സ് ദേവാലയത്തിൽ ഉറങ്ങുന്ന ഒൗസേപ്പിതാവിെൻറ സ്വരൂപ പ്രതിഷ്ഠ കർമം ബിഷപ് പാസ്റ്റർ നീലങ്കാവിലിെൻറ മുഖ്യ കാർമികത്വത്തിൽ നടന്നു. ഫാ. ഡേവീസ് തെക്കേക്കര, ജോഷി പെരിഞ്ചേരി, ബേബി ആറ്റപ്പറമ്പിൽ, വർഗീസ് കരിയാട്ടി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. പ്രദക്ഷിണവും സ്നേഹവിരുന്നും നടന്നു. ദേശീയപാത ടാറിങ് ആരംഭിച്ചു; ജനകീയ കൂട്ടായ്മയുടെ നിരാഹാര സമരം അവസാനിപ്പിച്ചു വാണിയമ്പാറ: ദേശീയപാത വഴുക്കുംപാറ മുതൽ കുതിരാൻ ഉൾപ്പെടെയുള്ള റോഡിെൻറ റീടാറിങ് ചൊവ്വാഴ്ച രാവിലെ തുടങ്ങി. രാവിലെ മുതൽ ഇൗ വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വഴുക്കുംപാറയിൽ നിന്ന് ആരംഭിച്ച ടാറിങ് ഏകദേശം ഒരു കിലോമീറ്റർ പിന്നിട്ടു. കാലാവസ്ഥയും അനുകൂലമായിരുന്നു. ടാറിങ് തുടങ്ങിയതോടെ വാണിയമ്പാറ ജനകീയ പ്രതിഷേധ കൂട്ടായ്മയുടെ റിലേ നിരാഹാര സമരം അവസാനിപ്പിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. ടാറിങ് ജോലികൾ ഇന്നും തുടരും. വൈകാതെ ദിശാസൂചിക ബോർഡുകളും റിഫ്ലക്ടറുകളും സ്ഥാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.