തൃശൂർ: സ്വാതന്ത്ര്യസമര സേനാനി വക്കം അബ്ദുൽഖാദറിന് സ്മാരകം പണിയണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. അബ്ദുൽഖാദറിെൻറ 100ാം ജന്മവാർഷികമായ ഈ വർഷംതന്നെ സ്മാരകം പണിയുന്നത് ഉചിതമാവുമെന്നും അഭിപ്രായപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻറ് എ.എ. അഷ്റഫ് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ ജനറൽ കൺവീനർ എ.എം. ഹാരീസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സി.ബി. കുഞ്ഞുമുഹമ്മദ്, ജില്ല സെക്രട്ടറി എം.എം. ജലീൽ, ഹബീബ്ഖാൻ, ഒ.എ. അബ്ദുൽഖാദർ, ഹാറൂഖ് കേച്ചേരി, പി.എ. അബ്ദുൽ ബഷീർ, മുഹമ്മദ് നാഫി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.