തൃശൂര്‍: ശ്രീകൃഷ്ണജയന്തി ദിനമായ ചൊവ്വാഴ്ച വൈകുന്നേരം 3.30 മുതല്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. പാലക്കാട്--പീച്ചി ബസുകള്‍ പുളിക്കന്‍ മാര്‍ക്കറ്റ് സെൻററില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മിഷന്‍ ആശുപത്രി മുന്നിലൂടെ ഇക്കണ്ടവാരിയര്‍ റോഡ് വഴി ശക്തന്‍ സ്റ്റാന്‍ഡിലെത്തണം. മാന്ദാമംഗലം, പുത്തൂര്‍, വലക്കാവ് ബസുകളും ഇതേ വഴിയിലൂടെയാണ് സര്‍വിസ് നടത്തേണ്ടത്. മണ്ണുത്തി, മുക്കാട്ടുകര, നെല്ലങ്കര ബസുകള്‍ കിഴക്കേക്കോട്ടയില്‍നിന്നും തിരിഞ്ഞ് ചെമ്പൂക്കാവ് ജങ്ഷന്‍, -അശ്വിനി ജങ്ഷന്‍ വഴി വടക്കേ സ്റ്റാന്‍ഡിലെത്തി ഇന്‍ഡോര്‍ സ്റ്റേഡിയം ജങ്ഷന്‍ വഴി തിരികേ സര്‍വിസ് നടത്തും. ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂര്‍, തിരുവില്വാമല, മെഡിക്കല്‍ കോളജ്, അത്താണി, കൊട്ടേക്കാട് ബസുകള്‍ പെരിങ്ങാവ്, -കോവികലത്തുംപാടം,- അശ്വിനി ജങ്ഷന്‍ വഴി വടക്കേ സ്റ്റാന്‍ഡിലെത്തണം. കുന്നംകുളം, കോഴിക്കോട്, ഗുരുവായൂര്‍, അടാട്ട് തുടങ്ങി പൂങ്കുന്നം വഴിയുള്ള ബസുകൾ പൂങ്കുന്നത്ത് സര്‍വിസ് അവസാനിപ്പിക്കണം. അയ്യന്തോള്‍ സിവില്‍ ലൈന്‍, അയ്യന്തോള്‍ ഗ്രൗണ്ട്, ലുലു ജങ്ഷന്‍ വഴി തിരിക്കണം. പടിഞ്ഞാറേ കോട്ട വഴി വരുന്നവ നേതാജി ഗ്രൗണ്ട് പരിസരത്ത് സര്‍വിസ് അവസാനിപ്പിച്ച് അതേവഴി തിരിച്ചു പോകണം. കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, തൃപ്രയാര്‍, ചേര്‍പ്പ് തുടങ്ങി കൂര്‍ക്കഞ്ചേരി വഴി വരുന്ന ബസുകൾ ബാല്യ ജങ്ഷനില്‍ നിന്ന് തിരിഞ്ഞ് ശക്തന്‍ സ്റ്റാന്‍ഡിലെത്തി തിരിച്ച് കണ്ണംകുളങ്ങര, ചിയ്യാരം, കൂര്‍ക്കഞ്ചേരി വഴി സര്‍വിസ് നടത്തും. മണ്ണുത്തി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് കൂര്‍ക്കഞ്ചേരിയില്‍നിന്ന് വലത്തോട്ട് തിരിഞ്ഞ് ചിയ്യാരം വഴി പോകണം. കുന്നംകുളം ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന ചെറു വാഹനങ്ങള്‍ മുണ്ടൂരില്‍നിന്ന് തിരിഞ്ഞ് വിയ്യൂർ പവര്‍ ഹൗസ്, -പൊങ്ങണംകാട്, -ചിറക്കാക്കോട് വഴി മുടിക്കോട് ദേശീയപാതയിലേക്ക് എത്തണം. ജൂബിലി ജങ്ഷന്‍ വഴി കൂര്‍ക്കഞ്ചേരി പോകുന്ന ചെറു വാഹനങ്ങള്‍ മിഷന്‍ ക്വാട്ടേഴ്സ്, -ബിഷപ്പ് ആലപ്പാട് റോഡ്, -സെമിത്തേരി റോഡ് വഴി ചിയ്യാരം ജങ്ഷനിലെത്തണം. കെ.എസ്.ആർ.ടി.സി സ്റ്റാന്‍ഡില്‍നിന്ന് ചാലക്കുടി, എറണാകുളം ഭാഗത്തേക്കുള്ള എല്ലാ ബസുകളും കണ്ണംകുളങ്ങര ചിയാരം വഴി സര്‍വിസ് നടത്തും. അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഇരിങ്ങാലക്കുട ഭാഗങ്ങളിലേക്കുള്ള ഓര്‍ഡിനറി കെ.എസ്.ആർ.ടി.സി ബസുകള്‍ ശക്തന്‍ സ്റ്റാന്‍ഡിലെ താൽക്കാലിക ബസ്സ്റ്റാൻഡിൽ സര്‍വിസ് അവസാനിപ്പിച്ച് തിരിച്ചുപോകും. ഷൊര്‍ണൂര്‍, വഴിക്കടവ്, മെഡിക്കല്‍ കോളജ് ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകള്‍ സ്വരാജ് റൗണ്ടില്‍ പ്രവേശിക്കാതെ ഐ.ടി.സി ജങ്ഷന്‍കിഴക്കേക്കോട്ട,- അശ്വിനി ജങ്ഷന്‍, -കോവിലകത്തുംപാടം വഴി സര്‍വിസ് നടത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.