ഓട്ടിസം സെൻററിലെ ജീവനക്കാർക്ക് വേതനം: തീരുമാനം ഉടൻ മന്ത്രി ജലീല്‍

മാള: ഓട്ടിസം സ​െൻററുകളിലെ ജീവനക്കാർക്ക് വേതനം നൽകുന്നത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കുമെന്ന് മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. സർവശിക്ഷ അഭിയാന്‍ പദ്ധതി പ്രകാരം അന്നമനട ഗ്രാമപഞ്ചായത്തില്‍ അനുവദിച്ച ഒാട്ടിസം സ​െൻററി​െൻറ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മാള ബ്ലോക്ക് പഞ്ചായത്തും അന്നമനട ഗ്രാമപഞ്ചായത്തും സംയുക്ത നിവേദനം നൽകിയാൽ ജീവനക്കാരുടെ വേതനം സംബന്ധിച്ച് അടുത്ത കോഒാഡിനേഷൻ കമ്മിറ്റിയിൽ തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഓട്ടിസം സ​െൻററുകൾ വ്യാപകമാക്കുമെന്നും ഓട്ടിസം പാർക്കിന് രൂപം നൽകിയതായും മന്ത്രി പറഞ്ഞു. കെട്ടിടം പണിയുന്നതിന് സൗജന്യമായി സ്ഥലം നല്‍കിയ പൊഴേലിപറമ്പില്‍ മാര്‍ട്ടി‍​െൻറ ഭാര്യയെ പൊന്നാടയണിയിച്ചും ഉപഹാരം നല്‍കിയും മന്ത്രി ആദരിച്ചു. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീല വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി കലക്ടര്‍ എന്‍.വി. ഗിരീഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വർഗീസ് കാച്ചപ്പിള്ളി, ജില്ല പഞ്ചായത്തംഗങ്ങളായ നിർമൽ സി. പാത്താടൻ, കാതറിൻ പോൾ, അന്നമനട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ. രവി നമ്പൂതിരി, ടി.പി. രവീന്ദ്രൻ, മിനിത ബാബു, ബേബി പൗലോസ്, ആർ. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. 2009ല്‍ ജില്ലയില്‍ അനുവദിച്ച രണ്ട് ഒാട്ടിസം സ​െൻററുകളില്‍ ഒന്ന് വാളൂര്‍ സാംസ്കാരിക നിലയത്തിലാണ് താല്‍ക്കാലികമായി പ്രവര്‍ത്തിച്ചു വന്നിരുന്നത്. നാലാം വാര്‍ഡില്‍ പൊഴോലിപറമ്പില്‍ മാര്‍ട്ടിന്‍ സൗജന്യമായി നല്‍കിയ ഏഴര സ​െൻറ് ഭൂമിയില്‍ പണിത കെട്ടിടത്തിലേക്കാണ് ഒാട്ടിസം സ​െൻററി‍​െൻറ പ്രവര്‍ത്തനം തുടങ്ങിയത്. മാള ബ്ലോക്ക് പഞ്ചായത്തി‍​െൻറ 25.7 ലക്ഷം രൂപയും അന്നമനട ഗ്രാമപഞ്ചായത്തി‍​െൻറ അഞ്ച് ലക്ഷം രൂപയും വിനിയോഗിച്ചാണ് ഇരുനില കെട്ടിടം നിർമിച്ചത്. 14 കുട്ടികളാണ് സ​െൻററിലുള്ളത്. പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റുമ്പോഴിത് 36 ആയി ഉയരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.