ജില്ല കൺവെൻഷൻ നാ​ളെ

ചാവക്കാട്: ഗ്ലോബൽ പ്രവാസി റിട്ടേണീസ് അസോസിയേഷൻ ജില്ല കൺവെൻഷൻ തിങ്കളാഴ്ച മൂന്നിന് ചാവക്കാട് പ്രസ് ഫോറം ഹാളിൽ നടക്കും. ഫോൺ: 9539 089 168 മാലിന്യ വിരുദ്ധ സമരത്തെ ബി.ജെ.പിയുടെ സമരമാക്കി: കോണ്‍ഗ്രസിലും ചൂല്‍പ്പുറം പ്രദേശവാസികൾക്കും പ്രതിഷേധം ഗുരുവായൂർ: ചൂല്‍പ്പുറം ട്രഞ്ചിങ് ഗ്രൗണ്ട് പരിസരത്ത് നടന്ന മലിന്യ വിരുദ്ധ സമരത്തെ ബി.ജെ.പിയുടെ സമരമായി മഹിള കോണ്‍ഗ്രസ് ചിത്രീകരിച്ചതില്‍ കോണ്‍ഗ്രസിലും ചൂല്‍പ്പുറം പ്രദേശവാസികളിലും പ്രതിഷേധം പുകയുന്നു. കോണ്‍ഗ്രസ് കൗണ്‍സിലര്‍ എ.ടി. ഹംസ ഉദ്ഘാടനം ചെയ്യുകയും യു.ഡി.എഫ് നേതാക്കള്‍ സജീവമായി പങ്കെടുക്കുകയും ചെയ്ത സമരത്തെയാണ് സി.പി.എം-ബി.ജെ.പി ഒത്തുകളിയായി ചിത്രീകരിച്ചതെന്നാണ് ആക്ഷേപം. നാട്ടുകാരുടെ നേതൃത്വത്തിൽ ഏഴ് ദിവസം നീണ്ട സമരം എന്ന നിലയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ ഭൂരിപക്ഷവും സമരവേദിയില്‍ എത്തിയിരുന്നു. സമരം അവസാനിപ്പിക്കാന്‍ നഗരസഭ ഇടപെടണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷിയോഗത്തില്‍ രംഗത്തുവന്നത് യു.ഡി.എഫ് പാര്‍ലമ​െൻററി കക്ഷി നേതാവ് ആേൻറാ തോമസായിരുന്നു. സമരം അവസാനിപ്പിച്ച് നടന്ന യോഗത്തിലും കോണ്‍ഗ്രസ് നേതാക്കളും കൗൺസിലർമാരും പങ്കെടുത്തിരുന്നു. നിരാഹാരം അനുഷ്ഠിച്ചവരില്‍ ഒരാള്‍ ബി.ജെ.പി നേതാവായ അനില്‍ മഞ്ചിറമ്പത്തായതിനാല്‍ ബി.ജെ.പിയിലെ ചില നേതാക്കളും സമരവുമായി സഹകരിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് ഹനീഫ മങ്കേടത്തും നിരാഹാരത്തില്‍ പങ്കെടുത്തിരുന്നു. ഈ രണ്ട് പേർക്കാണ് സമരം അവസാനിപ്പിച്ച് നഗരസഭാധ്യക്ഷ നാരാങ്ങാനീര് നൽകിയത്. എന്നാല്‍ ഈ സമരം സി.പി.എം-ബി.ജെ.പി ഒത്തുകളിയാണെന്ന് ആരോപിച്ചുള്ള മഹിളാ കോണ്‍ഗ്രസ് യോഗത്തി​െൻറ പ്രസ്താവനയാണ് കോൺഗ്രസിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുള്ളത്. പാർട്ടി നേതാക്കളെയും ജനപ്രതിനിധികളെയും അവഹേളിച്ചുള്ള പ്രസ്താവന നേതൃത്വത്തി​െൻറ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. മാലിന്യ മുക്ത കർമസമിതി അംഗങ്ങള്‍ക്കിടയിലും വിഷയം ചര്‍ച്ചയായിട്ടുണ്ട്. നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ സമരത്തെ കോൺഗ്രസിലെ ഗ്രൂപ് രാഷ്ട്രീയത്തി​െൻറ പേരിൽ ബി.ജെ.പിയുടേതാക്കി ചിത്രീകരിക്കുന്നതിലാണ് പ്രതിഷേധം. രാഷ്ട്രീയത്തിനതീതമായി നടന്ന സമരത്തെ ഗ്രൂപ് വഴക്കുകളുടെയും വ്യക്തിവിദ്വേഷങ്ങളുടെയും പേരിൽ അവഹേളിക്കുന്നതിലും പ്രതിഷേധമുണ്ട്. ഞായറാഴ്ച മാലിന്യ മുക്ത കർമസമിതിയുടെ യോഗം ചേരുന്നുണ്ട്. നിനച്ചിരിക്കാതെ ഒരു ജനകീയ സമരം തങ്ങളുടെ അക്കൗണ്ടിലാക്കിയ മഹിള കോണ്‍ഗ്രസി​െൻറ നിലപാട് ബി.ജെ.പിക്കുള്ളിലും ചര്‍ച്ചയായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.