കാസർകോട്: ട്രെയിനിനുനേരെ വീണ്ടുമുണ്ടായ കല്ലേറിൽ യാത്രക്കാരന് പരിക്കേറ്റു. 12601 ചെന്നൈമംഗളൂരു മെയിലിന് നേരെ ശനിയാഴ്ച രാവിലെ 11.40ന് കളനാട് റെയിൽവേ തുരങ്കത്തിനടുത്തുവെച്ചാണ് കല്ലേറുണ്ടായത്. പഴയങ്ങാടി മാട്ടൂൽ സ്വദേശി അഷ്റഫിനാണ് (48) പരിക്കേറ്റത്. കൈമുട്ടിനാണ് പരിക്ക്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കായി പോകുകയായിരുന്നു അഷ്റഫ്. കല്ലേറിനെ തുടർന്ന്, 11.47ന് കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ ട്രെയിൻ 10 മിനിറ്റോളം പിടിച്ചിട്ടു. യാത്രക്കാരന് പ്രാഥമിക ശുശ്രൂഷ നൽകി. റെയിൽവേ പൊലീസ് ബേക്കൽ പൊലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് കല്ലേറുണ്ടായ മേഖലയിൽ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. റെയില്‍വേ പൊലീസും ആർ.പി.എഫും പരിശോധന നടത്തി. കുട്ടികളാണ് കല്ലെറിഞ്ഞതെന്നും സംഭവശേഷം ഒാടിപ്പോകുന്നത് കണ്ടെന്നും മറ്റ് യാത്രക്കാർ പറഞ്ഞതായി ആർ.പി.എഫ് അറിയിച്ചു. ഒരു മാസത്തിനുള്ളിൽ നിരവധിതവണ ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടായിട്ടുണ്ട്. മംഗളൂരുകോയമ്പത്തൂർ ഇൻറർസിറ്റിക്ക് നേരെ കണ്ണൂർ പാപ്പിനിശ്ശേരിയിൽ വെച്ചും ഗാന്ധിധാംനാഗർകോവിൽ എക്സ്പ്രസിന് നേരെ ചെറുവത്തൂർ മയ്യിച്ചയിൽ വെച്ചും മംഗളൂരുതിരുവനന്തപുരം എക്സ്പ്രസിനുനേരെ കോട്ടിക്കുളത്തിനും കാഞ്ഞങ്ങാടിനും ഇടയിൽ വെച്ചും കല്ലേറുണ്ടായത് അടുത്തിടെയാണ്. ആദ്യ രണ്ടു സംഭവങ്ങളിലും യാത്രക്കാർക്ക് സാരമായ പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.